ടി വി യിൽ കാണിക്കരുതെന്നു പലവട്ടം പറഞ്ഞു , പക്ഷെ എല്ലാരുമത് കണ്ടു , പലരും ഉപദേശിച്ചു – പേർളി ശ്രീനിഷ്

ലോകം നേരിൽ കണ്ട പ്രണയമായിരുന്നു പേർളി – ശ്രീനിഷിന്റെത്. 100 ദിനത്തിനുള്ളിൽ പൂവിട്ട പ്രണയം വെറും കള്ളത്തരമെന്നു പറഞ്ഞവരുടെ വായടപ്പിച്ച് അവർ വിവാഹിതരായി . ഇപ്പോൾ സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഇരുവരും പ്രണയത്തെ കുറിച്ച് പറയുകയാണ്.

മലയാളികള്‍ ആദ്യമായി ക്യാമറയിലൂടെ റിയല്‍ ലൗവ് കാണുന്നത് ഞങ്ങളിലൂടെയാകും. സിനിമയിലൊക്കെ പ്രേമം കാണാമെങ്കിലും അഭിനയം കഴിഞ്ഞ് നടനും നടിയും റിയല്‍ ലൈഫിലേക്കല്ലേ മടങ്ങിപ്പോകുന്നത്-‘.പേളി മാണിയും ശ്രീനിഷ് അരവിന്ദും പറയുന്നു.

തുടക്കത്തില്‍ ഇതൊരു നാടകമാണോ എന്ന് പലരും സംശയിച്ചു. മത്സരത്തില്‍ പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണെന്ന് പലരും വിമര്‍ശിച്ചു. എന്നാല്‍ ഷോ കഴിഞ്ഞപ്പോഴാണ് എല്ലാവരും സത്യം തിരിച്ചറിഞ്ഞത്. അതെ പേളിയും ശ്രീനിയും പ്രണയത്തിലാണ്.തുടക്കത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നെ അത് ലവ് ആയി മാറി. ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്ബോള്‍ തന്നെ അതറിയാമായിരുന്നു. ഉള്ളിലെ പ്രണയം പുറത്ത് ചാടുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് പതുക്കെ വളര്‍ന്നു

.

പേളിയെ ആദ്യമായി നേരിട്ട് കാണുന്നത് ഷോയില്‍ വച്ചാണ് എന്ന് ശ്രീനിഷ് പറയുന്നു . പേളിയുടെ ക്യാരക്ടര്‍ സോഫ്ടാണെന്ന് ഷോ തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും മനസ്സിലായി. പേളി സെന്‍സിറ്റീവ് ആണ്. പിന്നെ അവളുടെ കുറുമ്ബുകളും. അതൊക്കെ എനിക്ക് വളരെ ഇഷ്ടമായി. മറ്റാരോടും തോന്നാത്ത ഒരിഷ്ടം. സംസാരിച്ച്‌ സംസാരിച്ച്‌ പ്രണയമായി.

-ആദ്യം ഐ ലവ് യൂ എന്ന് പറഞ്ഞത് ശ്രീനിയാണ്. അതും ചെവിയില്‍. ഞാന്‍ അത് കേട്ടിട്ട് ഗൗരവത്തില്‍ ഓക്കെ ശരി എന്നു പറഞ്ഞു. ശ്രീനിയാകെ കണ്‍ഫ്യൂഷനിലായിരുന്നു. അപ്പോള്‍ ഞാന്‍ കരുതി എന്നാല്‍ പിന്നെ പറഞ്ഞേക്കാമെന്ന്. എന്തായാലും അവനെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്ന് ആഗ്രഹവുമുണ്ട്. എനിക്ക് ഡേറ്റിങ്ങില്‍ താല്‍പര്യം ഇല്ല. പക്ഷേ ഐ വാണ്ട് ടു മാരി യു എന്ന് പറഞ്ഞു.

ഇത് പറഞ്ഞ ശേഷമാണ് ക്യാമറയുടെ കാര്യം ഓര്‍മ വന്നത്.ശ്രീനിഷ് പറയുന്നു . ആ സമയത്ത് ഞങ്ങള്‍ ഏതോ ലോകത്തായി. ടിവിയില്‍ കാണിക്കരുതെന്ന് പലവട്ടം പറഞ്ഞു. പക്ഷേ എല്ലാവരും അതുകണ്ടു.

വീട്ടിലെത്തിയ പാടെ അമ്മ ചോദിച്ചത്, ‘നമ്മള്‍ എപ്പോഴാണ് അവരുടെ വീട്ടില്‍ പെണ്ണു ചോദിക്കാന്‍ പോകുന്നത്’എന്നായിരുന്നു.ശ്രീനിഷ് പറയുന്നു.

കല്യാണം എത്രയും വേഗം നടത്തണമെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. ഇതിനിടെ ചില സുഹൃത്തുക്കള്‍ ഞങ്ങളെ ഉപദേശിച്ചു. ‘ഒന്നുകൂടെ ആലോചിച്ചിട്ടു മതി’. ഞാന്‍ പറഞ്ഞു എനിക്കിനി ഒന്നും ആലോചിക്കാന്‍ ഇല്ലെന്ന്. ഞാന്‍ എങ്ങിനെയാണോ അതുപോലെ തന്നെ സ്‌നേഹിക്കുന്ന ആളാണ് ശ്രീനിഷ്. ഒരുമിച്ചിരിക്കുമ്ബോള്‍ ഞങ്ങള്‍ക്ക് ഒരുപാട് ചിരിക്കാനുണ്ട്.

pearle and srinish about their life journey

Sruthi S :