ആരെങ്കിലും നിങ്ങളോട് സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കിൽ “ആരാടാ നാറി നീ???!!” എന്ന് ചോദിക്കൂ.. കിടിലൻ വീഡിയോയുമായി നടി വിൻസി അലോഷ്യസ്

മിനിസ്‌ക്രീനിലൂടെ വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുത്ത താരമാണ് നടി വിൻസി അലോഷ്യസ്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് ആത്മഹത്യയും മറ്റു സംഘർഷങ്ങളും കേരളത്തിൽ തുടര്‍ക്കഥയാകുന്നതിനിടെ ഇതിനു കാരണക്കാരായവർക്കെതിരെ ട്രോള്‍ വിഡിയോയിലൂടെ പ്രതിഷേധിക്കുകയാണ് നടി. രണ്ട് വര്‍ഷം മുന്‍പ് സ്ത്രീധനം ഒരു പ്രധാന വിപത്തായി മാറിയപ്പോള്‍ ചെയ്ത വിഡിയോ വീണ്ടും റീപോസ്റ്റ് ചെയ്യേണ്ടി വന്നുവെന്ന് വിന്‍സി വിഡിയോക്കൊപ്പം കുറിച്ചു.

“ഹായ് പെൺകുട്ടികളെ..ആരെങ്കിലും നിങ്ങളോട് സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കിൽ “ആരാടാ നാറി നീ???!!” എന്ന് ചോദിക്കൂ.. സ്ത്രീധനം ഒരു പ്രധാന പ്രശ്നമായിരുന്ന 2021 ജൂൺ 30ന് ഞാൻ ചെയ്ത വീഡിയോ ആണിത്. ഇത് വീണ്ടും ഷെയർ ചെയ്യുന്നു”–വിൻസി കുറിച്ചു. ലൈഫ് ഓഫ് ജോസുകുട്ടി സിനിമയില്‍ സുരാജ് വെഞ്ഞാറമൂടും ദിലീപും തമ്മില്‍ ഉള്ള സ്ത്രീധനത്തെ ചൊല്ലിയുള്ള ഡയലോഗിനൊപ്പം നടി ഫിലോമിനയുടെ കൗതുകവാർത്തകള്‍ സിനിമയിലെ പഴയ മാസ് ഡയലോഗും ചേര്‍ത്തുള്ള വീഡിയോയാണ് വിന്‍സി അവതരിപ്പിച്ചിരിക്കുന്നത്.

Merlin Antony :