അശുഭ സൂചനയെന്നോണം ചടങ്ങ് നടക്കുന്നിടത്ത് രക്തസാന്നിധ്യം

ബാലഭാസ്‌കറും കുടുംബവും വടക്കും നാഥ ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്കിടെ മുടക്കം സംഭവിച്ചുവന്നു റിപ്പോര്‍ട്ട്.വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കിയത് പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരി ലതയുടെ മകനാണ്. മൂന്നുദിവസത്തെ ചടങ്ങായിരുന്നു ഇത്.എന്നാല്‍, അവസാന ദിവസം ചടങ്ങ് വൈകി. സ്ഥലത്ത് രക്തസാന്നിധ്യം കണ്ടെതിനെത്തുടര്‍ന്നാണ് ഇത്. പിന്നീട് ശുദ്ധിക്രിയക്കുശേഷമാണ് ചടങ്ങ് പുനരാരംഭിച്ചത്. ലതയുടെ മകന്‍ കേരളത്തില്‍ ഇപ്പോഴില്ല. പൊലീസിന്റെ ചോദ്യം ചെയ്യല്‍ ഭയന്ന് ഇയാള്‍ മുങ്ങിയെന്നാണ് വിലയിരുത്തല്‍. ഇയാളുടെ കൂടെയാണ് ഡ്രൈവര്‍ അര്‍ജുനും പോയിരിക്കുന്നത്. ജിഷ്ണു ഹിമാലയത്തില്‍ പോയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരിയായ ലതയ്ക്കും ഭര്‍ത്താവ് ഡോ. രവീന്ദ്രനും പത്തുലക്ഷം രൂപ വായ്പ നല്‍കിയതായി തെളിയിക്കുന്നതുള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ ആശുപത്രി നടത്തിപ്പുകാര്‍ക്കെതിരെ കോഴിക്കോട് സ്വദേശി കരാറുകാരന്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചു. നിര്‍മ്മാണ ഇനത്തില്‍ പണം തരാനുണ്ടെന്നു കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ബാലഭാസ്‌കറിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ബാലഭാസ്‌കറിനുംകൂടി പങ്കാളിത്തമുള്ള സംരംഭമാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണത്തെതുടര്‍ന്നാണ് കാശിന്റെ കാര്യത്തില്‍ പ്രയാസം നേരിട്ടതെന്നും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്തതായി ചെര്‍പ്പുളശേരി സിഐ പറഞ്ഞു.ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത് 44 പവന്‍ ആഭരണങ്ങള്‍ എന്ന് ക്രൈംബ്രാഞ്ച്. ഇതിനു പുറമെ വാഹനത്തില്‍നിന്ന് പണവും കണ്ടെടുത്തിരുന്നു.

ബാലഭാസ്‌കറിന്റെ അവസാന യാത്രയില്‍ നിര്‍ണ്ണായക തെളിവായിരുന്നു കൊല്ലത്തെ ജ്യൂസുകടയിലെ സിസിടിവി ദൃശ്യങ്ങള്‍. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമ ഡോ. പി.എം.എസ്.രവീന്ദ്രനാഥിന്റെ ഭാര്യയുടെ ബന്ധുവീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം രാത്രി 11.30 ന് ബാലുവും കുടുംബവും തൃശൂരില്‍ നിന്ന് കാറില്‍ യാത്ര തിരിച്ചത്. കാറോടിച്ചത് അര്‍ജുനായിരുന്നു. കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്നു ജ്യൂസ് കഴിച്ചതിന്റെ ദൃശ്യങ്ങള്‍ താന്‍ ശേഖരിച്ചിരുന്നെന്നും പിന്നീടു കട ഉടമയ്ക്കു മടക്കിനല്‍കിയെന്നും സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശ് തമ്ബി മൊഴി നല്‍കിയിരുന്നതായി ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുകയാണ്.

അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ക്രൈംബ്രാഞ്ച് മൊഴിയെടുത്തപ്പോഴായിരുന്നു പ്രകാശ് തമ്ബിയുടെ വെളിപ്പെടുത്തല്‍. വാഹനം ഓടിച്ചിരുന്നത് ആരെന്ന തര്‍ക്കമുണ്ടായപ്പോള്‍ വാസ്തവം കണ്ടെത്താനാണു ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും എന്നാല്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ അതു മടക്കിനല്‍കിയെന്നും അന്ന് ഇയാള്‍ അറിയിച്ചിരുന്നു.എന്നാല്‍, പ്രകാശ് തമ്ബിയുടെ ഇടപെടല്‍ ദുരൂഹത വര്‍ധിപ്പിച്ചതോടെ ഡിവൈഎസ്‌പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ഇന്നു വീണ്ടും ചോദ്യം ചെയ്യും.

balabhaskar-accident-probe- allegations-relatives

Noora T Noora T :