അമ്മയുടെ കഴിവ് കിട്ടിയുട്ടുണ്ടെന്ന് തെളിയിച്ച് മകൾ ജാൻവി ; താരപുത്രിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമയുടെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടി ശ്രീദേവിയുടെ മകൾ ജാൻവി സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട് ഏറെ കാലമായില്ല. എന്നാൽ ആരാധകരുടെ കാര്യത്തിൽ നടി ഒട്ടും പിന്നിലല്ല .അമ്മയ്ക്ക് ഉള്ളപോലെ തന്നെ ജാൻവിയ്ക്കും ആരാധകർ ഏറെയാണ്. സിനിമ പാരമ്പര്യത്തിൽ നിന്ന് വന്നതിനു പുറമേ നടി ശ്രീദേവിയുടെ ലേബലാണ് ജാൻവിയ്ക്ക് തുണയായിട്ടുള്ളത് . സിനിമയിസൽ എത്തുന്നതിനും മുൻപ് തന്നെ ആരാധകരുടെ കാര്യത്തിൽ ജാൻവിയ്ക്ക് ഒരു ക്ഷാമവുമില്ലായിരുന്നു. സോഷ്യൽ മീഡിയ പേജുകളിലും ബോളിവുഡ് സൈറ്റുകളിലും ജാൻവി മിന്നും അന്നും ഇന്നും .

ഫാഷന്‍ ലോകത്തെ സൂപ്പർ താരമാണ് ബോളിവുഡ് നടി ജാൻവി കപൂർ. ഫോട്ടോ ഷൂട്ടിലായാലും സിനിമയിലായാലും തന്റെ ആകാരവടിവുംകൊണ്ടും വസ്ത്ര​ധാരണകൊണ്ടും ജാൻവി വളരെ വ്യത്യസ്തയായിരിക്കുമെന്നാണ് ഫാഷൻ ലോകത്തെ വിദ​ഗ്ധർ പറയുന്നത്. കൃത്യമായ വ്യായാമയും ഡയറ്റുമാണ് തന്റെ സൗന്ദര്യത്തിന്റെ പിന്നില്ലെന്ന് ജാൻവി മുമ്പ് പറഞ്ഞിട്ടുണ്ട്. ജാൻവിയുടെ ആദ്യ ചിത്രമായ ധടക് ബോളിവുഡിൽ മികച്ച വിജയം നേടിയിരുന്നു.

ഇപ്പോൾ ജാൻവി കപൂറിന്റെ ഒരു വിഡീയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . ജാൻവിയുടെ ബെല്ലി ഡാൻസ് ആണ് ഇപ്പോൾ വൈറലാകുന്നത്. ജിമ്മിൽ എക്സര്ഡസൈസ് ചെയ്യുന്നതിനിടെയായിരുന്നു താരത്തിന്റെ നൃത്തം. മിന്നും അഭിപ്രായമാണ് താരത്തിന്റെ നൃത്തത്തിന് ലഭിക്കുന്നത് . പൊതുവെ ജിമ്മിനുള്ളിലെ ജാൻ‌വിയുടെ ദൃശ്യങ്ങൾ വളരെ വിരളമായി മാത്രമേ പുറത്തുവന്നിട്ടുള്ളു. എന്നാൽ ജിമ്മിനുള്ളിൽ വ്യായാമത്തിനൊപ്പം ബെല്ലി ഡാൻസിനും ചുവടുവയ്ക്കുന്ന ജാൻവിയുടെ വീ‍ഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.ഷൂസ് ധരിക്കാതെ തറയിൽനിന്നുകൊണ്ട് വളരെ ആസ്വദിച്ചാണ് ജാൻവി ബെല്ലി ഡാൻസ് ചെയ്യുന്നത്. വെള്ളനിറത്തിലുള്ള ഷോട്ട്സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാൻവി ചുവടുവയ്ക്കുന്നത്.

തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് താരംബെല്ലി ഡാൻസ് അഭ്യസിക്കുന്നത്. ഹാര്‍ദ്ദിക് മോഹ്തയാണ് സംവിധാനം ചെയ്യുന്ന രാജ് കുമാര്‍ റാവു നായകനായെത്തുന്ന ‘റൂഹിഅഫ്‌സ’ ആണ് ജാന്‍വിയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ജാന്‍വി എത്തുക.

mother’s talent got daughter-jhanvi-sridevi

Noora T Noora T :