മാർക്ക് ആന്റണി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ പ്രശസ്തനായ സംവിധായകൻ ആധിക് രവിചന്ദ്രൻ വിവാഹിതനായി. തമിഴ് നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയാണ് വധു. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സിനിമാ രംഗത്തുനിന്നും വിശാൽ ചടങ്ങിനെത്തിയിരുന്നു. കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും സംവിധായൻ ആദിക് രവിചന്ദ്രനും. ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. നടൻ വിക്രം പ്രഭുവാണ് ഐശ്വര്യയുടെ ഏക സഹോദരൻ. നേർകൊണ്ട പാർവൈ, കോബ്ര എന്നീ സിനിമകളിൽ ആധിക് അഭിനയിച്ചിട്ടുമുണ്ട്.
Merlin Antony
in serial newsserial story review