തലയോട്ടിയും അസ്ഥികൂടങ്ങളും ഉള്‍പ്പെടെ ശരീരത്തിന്റെ 95% ടാറ്റു ചെയ്ത് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച് ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച സോംബി ബോയ് ആത്മഹത്യ ചെയ്തു

തലയോട്ടിയും അസ്ഥികൂടങ്ങളും ഉള്‍പ്പെടെ ശരീരത്തിന്റെ 95% ടാറ്റു ചെയ്ത് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച് ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച സോംബി ബോയ് ആത്മഹത്യ ചെയ്തു

തലയോട്ടിയും അസ്ഥികൂടങ്ങളും ഉള്‍പ്പെടെ ശരീരത്തിന്റെ 95 ശതമാനവും ടാറ്റൂ ചെയ്ത് ലോകത്തെ ഞെട്ടിച്ച സോംബീ നടന്‍ റിക് ജെനസ്റ്റ് ആത്മഹത്യ ചെയ്തു. 32 വയസ്സായിരുന്നു. ഭീകര രൂപങ്ങളും, അസ്ഥികൂടങ്ങളുമുള്‍പ്പെടെ ശരീരത്തില്‍ ടാറ്റൂ ചെയ്തിരുന്ന റിക് ‘സോംബി ബോയ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

കാനഡക്കാരനായ റിക് ചെറുപ്രായത്തില്‍ വന്ന ബ്രെയിന്‍ ട്യൂമറിനെ തോല്‍പ്പിച്ചു ജീവിച്ച പോരാളിയാണ്. പക്ഷേ കഴിഞ്ഞ ആറു വര്‍ഷമായി റിക് വിഷാദ രോഗത്തിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 15ാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച റിക് കുറച്ചുനാള്‍ മാത്രമേ ജീവിക്കൂ എന്നു പറഞ്ഞ ഡോക്ടര്‍മാരെ ഞെട്ടിച്ചാണ് 32 വയസ്സുവരെ ജീവിച്ചത്.

ദേഹത്ത് ടാറ്റൂ ചെയ്യുന്നത് റികിന് ഹരമായിരുന്നു. പതിനാറാമത്തെ വയസ്സില്‍ ഇടതു തോളില്‍ തലയോട്ടിയുടെ രൂപം ടാറ്റു ചെയ്തായിരുന്നു തുടക്കം. റിക് പിന്നീട് വഴക്കിട്ട് വീടുവിട്ടിറങ്ങി. 21ാമത്തെ വയസ്സില്‍ സോംബിയാകണമെന്ന മോഹം വന്നതോടെ മുഖത്ത് ടാറ്റു ചെയ്തു. പിന്നീട് ശരീരത്തിന്റെ 95 ശതമാനവും ടാറ്റു ചെയ്ത റിക് ഫാഷന്‍ ഷോകളില്‍ സജീവ സാന്നിധ്യമായി ലോകത്തിന്റെ ശ്രദ്ധയാര്‍ജ്ജിച്ചു.


ലേഡി ഗാഗയുടെ ശ്രദ്ധ നേടിയതോടെ അവരുടെ ബോള്‍ ദിസ് വേ എന്ന ആല്‍ബത്തിലെത്തി പ്രശസ്തി വാനോളമുയര്‍ന്നു. മാനസിക പ്രശ്‌നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കില്ലെന്ന തീരുമാനം മാറ്റു. നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ തുറന്നു സംസാരിക്കൂ. നമ്മുക്ക് പരസ്പരം രക്ഷകരാകാം റികിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ ലേഡി ഗാഗ ട്വീറ്റ് ചെയ്തു.

Zombie Boy Rick committed suicide

Farsana Jaleel :