സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു; വിദ്യാർഥി അറസ്റ്റില്‍

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. ശ്യാം കാട്ടൂരെന്ന വ്യക്തിയാണ് അറസ്റ്റിലായത്. തൃശൂരിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ആം ആദ്മി പ്രവർത്തകന്‍ കൂടിയായ ശ്യാം കാട്ടൂർ.

ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയുമായി സുരേഷ് ഗോപി സംസാരിക്കുന്ന ദൃശ്യങ്ങളിൽ അ ശ്ലീല വാക്ക് ചേർത്താണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പിന്നാലെ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു ലോക്സഭാ അംഗമായി സുരേഷ് ഗോപി സത്യപ്രതിഞ്ജ ചെയ്തത്. മലയാളത്തിൽ ആയിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. കൃഷ്മാ… ഗുരുവായൂരപ്പാ…ഭഗവാനേ എന്ന് ജപിച്ചാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ തുടങ്ങിയത്. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്‌ഞ.

സത്യപ്രതിജ്ഞ ചൊല്ലിയശേഷം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നേരെ നോക്കി കൈ കൂപ്പി തൊഴുതാണ് സുരേഷ്‌ഗോപി തന്റെ സീറ്റിലേക്ക് മടങ്ങിയത്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും വമ്പിച്ച വിജയമാണ് സുരേഷ് ഗോപി നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗം കൂടിയാണ് സുരേഷ് ഗോപി.

Vijayasree Vijayasree :