ലഖ്നൗവില്‍ വച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം. നടി ആദാ ശര്‍മ, സംവിധായകന് സുദീപ്തോ സെന്‍, നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുമാണ് യോഗി ആദിത്യനാഥിനെ കാണാനെത്തിയത്.

മെയ് 12 ന് ലോക്ഭവനിലെ പ്രത്യേക സ്ക്രീനിംഗില്‍ യോഗി ആദിത്യനാഥ് ചിത്രം കാണുമെന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ മന്ത്രിമാരും അന്ന് ചിത്രം കാണാന്‍ യോഗിയ്ക്കൊപ്പം ഉണ്ടാകുമെന്നും സൂചനയുണ്ട്.
‘ഉത്തര്‍പ്രദേശ് സര്‍ക്കാരും യോഗി ജിയും ഈ നടപടി സ്വീകരിക്കുകയും ഞങ്ങളുടെ മനോവീര്യം വളരെയധികം വര്‍ധിപ്പിക്കുകയും ചെയ്തു. ഞങ്ങള്‍ മുഖ്യമന്ത്രിയോട് വളരെ നന്ദിയുള്ളവരാണ്.’ വിപുല്‍ ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിനിമയ്ക്ക് സംസ്ഥാനത്ത് നികുതി ഇളവ് പ്രഖ്യാപിച്ചത് . ചിത്രത്തിനെതിരായ ഉയരുന്ന എതിര്‍പ്പുകളെ കുറിച്ചും, അണിയറ പ്രവര്‍ത്തകര്‍ യോഗിയുമായി ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്.
