മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച യേശുദാസ് ആദ്യമായി പിന്നണി ഗായക രംഗത്ത് അറുപത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ വെച്ചാണ് യേശുദാസ് ആദ്യ ഗാനം ആലപിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്റെ എണ്‍പത്തി മൂന്നാം പിറന്നാള്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നത്.
എന്നാല്‍ ആഘോഷ വേളയില്‍ ദാസേട്ടനെ കണ്ടില്ലാ എന്നൊരു പരാതി ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അത്ര തൃപ്തികരമല്ല എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
അദ്ദേഹം ഡയാലിസിസ് ചെയ്യുകയാണെന്നും അതു മുടങ്ങാതെ ചെയ്യേണ്ടതുള്ളതു കൊണ്ടാണ് ആഘോഷ പാരിപാടിയില്‍ എത്താതിരുന്നതെന്നുമാണ് വിവരം. അദ്ദേഹത്തിന്റെ അസുഖം മൂലമാണ് അദ്ദേഹത്തിന്റെ മകന്‍ വിജയ് യേശുദാസ് സംഘടിപ്പിച്ച ആ വലിയ പരിപാടിയില്‍ പങ്കെടുക്കുവാനോ ആശംസകള്‍ നേരിട്ട് അറിയാനോ അതിഥികളെ നേരിട്ട് കാണുവാനോ ഒന്നും കഴിയാതിരുന്നത്.
1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയിലെ ഒരു റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ് 1949ല്‍ ഒമ്പതാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു.
അതോടെ നാട്ടുകാര്‍ കൊച്ചു ദാസപ്പനെയും പിതാവിനെപ്പോലെ ഭാഗവതര്‍ എന്നു വിളിച്ചു. ദാസപ്പന്‍ ഭാഗവതര്‍ എന്നും കാട്ടാശേരി കൊച്ചുഭാഗവതര്‍ എന്നുംഅദ്ദേഹത്തിന് വിളിപ്പേര് ഉണ്ടായി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍. എല്‍. വി സംഗീത കോളജ് എന്നിവിടങ്ങളില്‍ സംഗീത വിദ്യാഭ്യാസം നടത്തി.
ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974ല്‍ ചെമ്പൈയുടെ മരണം വരെ ഇതു തുടര്‍ന്നു പോന്നു.
സംഗീത പഠനം കഴിഞ്ഞയുടന്‍ ‘നല്ല തങ്ക’ എന്ന ചിത്രത്തില്‍ പാടാന്‍ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. എന്നാല്‍ അതുകൊണ്ടൊന്നും അദ്ദേഹം പിന്മാറിയില്ല. 1961 നവംബര്‍ 14ന് യേശുദാസിന്റെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തു. കെ. എസ്. ആന്റണി എന്ന സംവിധായകന്‍ തന്റെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി.
സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോര്‍ഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയില്‍ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.
പിന്നീടങ്ങോട്ട് യേശുദാസ് യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലുംയേശുദാസ് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവുമധികം തവണ നേടിയിട്ടുള്ളത് യേശുദാസ് ആണ്. കേരള, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കി.
മാറുന്ന കാലത്തിനും അഭിരുചികള്‍ക്കും ആസ്വാദന ശീലങ്ങള്‍ക്കും സാങ്കേതികവിദ്യക്കും അപ്പുറത്തേക്ക് പറന്നുയര്‍ന്ന ആ ശബ്ദം സംഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. സംഗീത ലോകത്തിന്റെ കോണിപ്പടികള്‍ കയറുമ്പോള്‍ യേശുദാസിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒരുപേരാണ് തരംഗിണി. യേശുദാസിന്റെ സംരംഭങ്ങളില്‍ ഏറ്റവും പ്രശസ്തമായത് തരംഗിണി സ്റ്റുഡിയോ ആയിരുന്നു.
1980ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ ഈ സ്റ്റുഡിയോ ആയിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോ ഫോണിക് സ്റ്റുഡിയോ. മലയാളത്തില്‍ ആദ്യമായി കാസറ്റ് വിപണിയിലെത്തിച്ചത് തരംഗിണിയാണ്. കാസറ്റ് വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. നിരവധി ആല്‍ബങ്ങള്‍ തരംഗിണിയുടെ പേരില്‍ പുറത്തിറങ്ങി. അവയില്‍ പലതും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടി. തരംഗിണി തുടങ്ങുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അന്നു ലഭ്യമായ ഏറ്റവും അധുനിക റിക്കോര്‍ഡിങ് സംവിധാനങ്ങളാണ് യേശുദാസ് എത്തിച്ചത്. 2005വരെ തിരുവനന്തപുരത്തെ തരംഗിണിയില്‍ റിക്കോര്‍ഡിംഗ് നടന്നിരുന്നു.