ദേശീയ അവാർഡിന് ഇനി ആരും മനക്കോട്ട കെട്ടേണ്ട; അത് മമ്മൂട്ടിക്ക് തന്നെ !! ഉറപ്പിച്ച് യാത്രയുടെ ടീസർ…
മഹി.വി.രാഘവ് സംവിധാനം ചെയ്യുന്ന, മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ആർ ആയി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അഭിനയിക്കുന്ന യാത്രയുടെ പുതിയ ടീസർ പുറത്തിറങ്ങി. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 3 ഭാഷകളിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തെലുഗ്, തമിഴ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. പേരൻപും യാത്രയും കൂടി എത്തുന്നതോടെ ഇത്തവണത്തെ ദേശീയ അവാർഡ് മറ്റാരും മോഹിക്കണ്ട എന്ന് പറയുന്നവരുമുണ്ട്.
ചരിത്രത്തിലേക്കുള്ള യാത്രയാകട്ടെ ഇതെന്നാണ് ആരാധകർ പറയുന്നത്. നമ്മൾ കാണാൻ കാത്തിരുന്ന മമ്മൂട്ടിയാണിതെന്നും അഭിപ്രായമുള്ളവരുണ്ട്. തെലുങ്കു ദേശത്തിന്റെ വിപ്ലവനായകൻ ഒരു ജനതയുടെ ദൈവം നിങ്ങളിലൂടെ വീണ്ടും വെള്ളിത്തിരയിൽ പുനർജനിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർക്കിടയിലേക്ക് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്.
2019 ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര. 1992-ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്‌ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998-ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.
Yatra new teaser