1200 തീയ്യറ്ററുകളിൽ റിലീസ്; 5 കോടിയുടെ പ്രൊമോഷൻ പരിപാടികൾ !! തരംഗമാകാൻ യാത്ര….
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.ആർ ആയി മമ്മൂട്ടിയെത്തുന്ന ചിത്രമാണ് യാത്ര.ചിത്രം തമിഴിലും തെലുങ്കിലും ജനുവരിയില്‍ റിലീസിനെത്തുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര.
70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. ചിത്രത്തിനെ കുറിച്ചുള്ള പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത് വലിയ പ്രൊമോഷനാണ് ചിത്രത്തിനായി ഒരുങ്ങുന്നത് എന്നാണ്. 5 കോടിയോളം രൂപയുടെ പ്രൊമോഷനാണത്രെ ചിത്രത്തിനായി ഡിസൈൻ ചെയ്‌തിരിക്കുന്നത്. 1200 തിയ്യേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും എന്നും അറിയാൻ കഴിയുന്നു.
മമ്മൂട്ടിക്ക് അടുത്ത നാഷണൽ അവാർഡിനുള്ള സാധ്യതയും ഈ ചിത്രം നൽകുന്നുണ്ട്. യാത്രക്ക് പുറമെ തമിഴിൽ നിന്ന് പേരൻപും കൂടി എത്തുന്നതോടെ നാഷണൽ അവാർഡ് ഉറപ്പാണെന്നാണ് ആരാധകരുടെ ഭാഷ്യം.
Yatra movie new updates