ഒട്ടേറെ വിവാദങ്ങൾ സൃഷ്‌ടിച്ച പരിപാടിയായിരുന്നു തമിഴ് ബിഗ് ബോസ് സീസൺ 2 . ഗ്ലാമർ താരങ്ങളും മറ്റും മത്സരാര്ഥികളായിരുന്ന പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് യാഷിക ആനന്ദും , ഐശ്വര്യ ദത്തയുമാണ്. ഇരുവരും ഗ്ലാമർ പ്രദർശനം കൊണ്ടാണ് ബിഗ് ബോസ് ഹൗസിൽ എത്തിയതും.
പരിപാടിയില്‍ ഇവർ ശത്രുക്കളായിരുന്നുവെങ്കിലും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം തങ്ങളുടെ സൗഹൃദത്തിന്റെ ഒന്നാം വാർഷികം ഇവർ ആഘോഷിക്കുകയുണ്ടായി. പാർട്ടിയിൽ നടിമാർക്കൊപ്പം ഇവരുടെ കാമുകന്മാരും ഉണ്ടായിരുന്നു.
പാർട്ടി നടക്കുന്നതിനിടെ ഐശ്വര്യ സമൂഹമാധ്യമത്തിൽ ലൈവ് വന്നിരുന്നു. ഗ്ലാമർ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയിൽ കാണാം.
നടിമാർക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകൾ കാണിച്ചുകൂട്ടുന്നത് മോശമാണെന്ന് ആരാധകർ പറയുന്നു. ഇവരുടെ വസ്ത്രധാരണത്തെയും ഇവർ വിമർശിക്കുന്നുണ്ട്.
yashika anand and aishwarya dutta live video