പ്രശസ്തിയും പണവും കൂടുമ്പോള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി നടി യഷശ്രീ; കാര്‍ വിറ്റ് ഓട്ടോറിക്ഷ വാങ്ങി; ഇപ്പോൾ ലൊക്കേഷനുകളിലേക്ക് ഓട്ടോയിൽ രാജകീയയാത്ര

ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോള്‍ അത്‌ വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി വ്യത്യസ്തയായി നടി യശശ്രീ മസൂര്‍ക്കര്‍.ഇനിയുള്ള തന്റെ യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഒരു സുഹൃത്താണ് യശശ്രീയ്ക്ക്‌ പ്രചോദനമായത്. ഓട്ടോറിക്ഷയില്‍ ആഗ്രയിലേക്കു പോകാമെന്നും താജ് മഹല്‍ സന്ദര്‍ശിക്കാമെന്നുമുള്ള നിര്‍ദ്ദേശം വച്ചത് അദ്ദേഹമായിരുന്നു. പിന്നീട് കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കുകയായിരുന്നു.

yashasri- sold her car -brought auto

Noora T Noora T :