ദുൽഖറിന് വിരുന്നൊരുക്കി കെ‌ജി‌എഫിന്റെ ‘റോക്കി’ യാഷ്; ‘കൈൻഡസ്റ്റ് & ബെസ്റ്റ് ഹോസ്റ്റ്’ എന്ന് ദുൽഖർ; ആഘോഷമാക്കി ആരാധകർ

കർണാടകയിലെ മൈസൂരുവിൽ ഷൂട്ടിങ്ങിനിടെ സൂപ്പർസ്റ്റാർ യാഷിന്റെ ആതിഥേയത്വത്തിന് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ. യഷിനെ ‘ബെസ്റ്റ് ഹോസ്റ്റ്’ എന്നാണ് ദുൽഖർ വിശേഷിപ്പിച്ചത്. യഷിന്റെ സ്വദേശമാണ് മൈസൂരു.

“ഞങ്ങൾ രണ്ടുപേരും മൈസൂരിൽ ചിത്രീകരണം നടത്തുമ്പോൾ അദ്ദേഹം എനിക്കും എന്റെ ടീമിനും കഴിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം അയച്ചുതന്നു”, ദുൽഖർ പറഞ്ഞു. “അടുത്ത തവണ എന്റെ നാട്ടിലേക്ക് വരുമ്പോൾ നാടൻ വിഭവങ്ങൾ നിങ്ങൾക്കായി കാത്തിരിക്കും” എന്നാണ് ദുൽഖറിനോട് യഷ് പറഞ്ഞത്. താരങ്ങളുടെ സൗഹൃദം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. യാഷിന്റെ ലാളിത്യത്തെയും സൗഹൃദ സ്വഭാവത്തെയും ആരാധകർ അഭിനന്ദിച്ചു.

പിന്നീട് ട്വിറ്ററിൽ ദുൽഖർ സൽമാനോട് കന്നഡ സിനിമയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ആരാധകർ ചോദിച്ചു. അതിന് അദ്ദേഹം മറുപടി പറഞ്ഞു, “ഞാൻ ആഗ്രഹിക്കുന്നു. കന്നഡ സിനിമാ വ്യവസായം നിർമ്മിക്കുന്ന എല്ലാ മികച്ച സിനിമകളെയും സ്നേഹിക്കുന്നു, ഞാൻ കണ്ട അഭിനേതാക്കളുമായും സംവിധായകരുമായും ഏറ്റവും മികച്ച ആശയവിനിമയം നടത്തിയിട്ടുണ്ട്..

മുമ്പ് ദുല്‍ഖറിനെ പ്രശംസിച്ച് യഷ് കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. നമ്മുടെ തലമുറ കണ്ട ഏറ്റവും മികച്ച നടനാണ് ദുല്‍ഖറെന്നും അദ്ദേഹത്തിന്റെ സിനിമകളുടെ തെരഞ്ഞെടുപ്പിനെ വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത് എന്നുമാണ് അന്ന് യഷ് കുറിച്ചത്.

Rekha Krishnan :