വരും കാലങ്ങളിൽ ‘സ്ത്രീ കേന്ദ്രീകൃതം’ എന്ന വാക്ക് അനാവശ്യമായി മാറും’; യാമി ഗൗതം

ഏറെ ആരാധകരുള്ള ബോളിവുഡ് നടിമാരിലൊരാളാണ് യാമി ഗൗതം. ഇപ്പോഴിതാ വരും കാലങ്ങളിൽ ‘സ്ത്രീ കേന്ദ്രീകൃതം’ എന്ന വാക്ക് അനാവശ്യമായി മാറുമെന്ന് നടി യാമി ഗൗതം. കാലങ്ങളായി സ്ത്രീകൾ സിനിമകളിൽ പ്രതിനിധീകരിക്കപ്പെട്ടിരുന്ന രീതി പ്രശ്നമുള്ളതായിരുന്നു. കടന്നുവന്ന വഴികളിൽ മറ്റ് നടിമാർ വഴിതെളിച്ച് തരികയായിരുന്നു. മാറ്റം വിദൂരമല്ലെന്നും നടി പറഞ്ഞു.
“വരും കാലങ്ങളിൽ ‘സ്ത്രീ കേന്ദ്രീകൃതം’ എന്ന വാക്ക് അനാവശ്യമായി മാറുമെന്ന് എനിക്ക് തോന്നുന്നു.

എന്തുകൊണ്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത് നമുക്കറിയാം. കാലങ്ങളായി സ്ത്രീകൾ സിനിമകളിൽ പ്രതിനിധീകരിക്കപ്പെട്ടിരുന്ന രീതി മെച്ചപ്പെട്ടു. പണ്ട് നമുക്ക് ‘മദർ ഇന്ത്യ’ ഉണ്ടായിരുന്നു, ചില ഇതിഹാസ നടിമാർ അവരുടെ സ്വാധീനം ഉപയോഗപ്പെടുത്തി. ഞങ്ങൾക്ക് ശ്രീദേവി, സ്മിതാ പാട്ടീൽ പോലുള്ള നടിമാർ ഉണ്ടായിരുന്നു. നൂതൻ, ഹേമ മാലിനി, വഹീദ റഹ്മാൻ തുടങ്ങി ഈ തലമുറയിലെ നടിമാർ വരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

അതൊരു പ്രക്രിയയാണ് സമയമെടുക്കും. ഇന്ന് ചില അതിശയകരമായ സ്ത്രീ എഴുത്തുകാർ നമുക്കുണ്ട്. മത്സരമല്ല നമുക്ക് ഒരുമിച്ച് ജീവിക്കുകയാണ് വേണ്ടത്. നമ്മൾ സമത്വത്തെക്കുറിച്ച് പറയുമ്പോൾ, അത് അവസരത്തിലെ സമത്വമാണ്. എപ്പോഴും ഒരാൾ മറ്റൊരാളെ വെല്ലുവിളിക്കുന്നതല്ല. ഇത് സന്തുലിതാവസ്ഥയെക്കുറിച്ചു കൂടിയാണ്. ഒപ്പം ഉള്ളടക്കം നല്ലതായിരിക്കണമെന്ന് തോന്നുന്നു. ശക്തയായ ഒരു നടി മാത്രം പോര അവ നല്ല സിനിമകളാവണം. നിങ്ങൾ ഒരു സിനിമ അതിന്റെ ആശയത്തിനായി കാണാൻ തുടങ്ങിയേക്കാം, എന്നാൽ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ, അത് ഓർത്തുവയ്ക്കില്ല.

മികച്ച വേഷങ്ങൾ എഴുതണമെന്നും മികച്ച സിനിമകൾ നിർമ്മിക്കണമെന്നും ഞാൻ കരുതുന്നു.”അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്യുന്ന ‘ലോസ്റ്റ്’ ആണ് യാമിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഫെബ്രുവരി 17 ന് സീ5ലൂടെയാണ് റിലീസ്. യാമിക്കൊപ്പം പങ്കജ് കപൂർ, നീൽ ഭൂപാലം, പിയ ബാജ്‌പി, തുഷാർ പാണ്ഡെ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യാമിയെ ചുറ്റിപ്പറ്റി വികസിക്കുന്നതാണ് ലോസ്റ്റിന്റെ കഥ.

AJILI ANNAJOHN :