ഒരു ഇന്ത്യൻ ഇതിഹാസതാരമാണ് ( മലയാളി )ലോകത്തിലേക്കും ഏറ്റവും പ്രായം കുറഞ്ഞ വില്ലൻ. ആരണെന്നറിയാമോ?സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വില്ലൻ!!!
മലയാളികളുടെ ഇതിഹാസമായ മോഹൻലാൽ ഒരു അപൂർവ റിക്കോർഡിന് ഉടമയാണെന്ന് എത്ര പേർക്കറിയാം? സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വില്ലനായിട്ടായിരുന്നു മോഹൻലാലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പുതുമുഖ നായകനായ ശങ്കറിനോടും നടി പൂർണിമയ്ക്കും ഒപ്പം നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായി സിനിമാരംഗത്തേക്ക് മോഹൻലാൽ എത്തിയത് തന്റെ ഇരുപത്തിയൊന്നാമത്തെ വയസിലായിരുന്നു. മീശ മുളച്ചു തുടങ്ങുന്ന പ്രായത്തിലെത്തിയ വില്ലനെ മലയാളികൾ കണ്ടത് ഒട്ടൊരു അത്ഭുദത്തോടെയായിരുന്നു. എന്നാൽ ചിത്രത്തിലെ സുന്ദരനായ നായകനെക്കാളും പ്രേക്ഷക മനസിലേക്ക് കയറിയത് മോഹൻലാലിന്റെ വില്ലൻ കഥാപാത്രവുമായിരുന്നു.
Mohanlal in Manjil Virinja Pookkal Stills-Onlookers Media
അഭിനയക്കമ്പം മൂത്ത് കൂട്ടുകാരോട് ചേർന്ന് 1978 ൽ തിരനോട്ടം എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. എന്നാൽ സാമ്പത്തിക പരാധീനതയിൽപ്പെട്ട് പുറലോകം കാണാതിരുന്ന ചിത്രം മോഹൻലാലിലെ നടന് വലിയ നിരാശായായിരുന്നു സമ്മാനിച്ചത്. അങ്ങനെയിരിക്കെയാണ് നവോദയയുടെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് പരസ്യമെത്തിയത്. ആയിരക്കണക്കിന് ആൾക്കാരെത്തിയ അഭിമുഖത്തിൽ നിന്നും സംവിധായകൻ ഫാസിൽ തിരഞ്ഞെടുത്തത് മോഹൻലാലിനെയും. അങ്ങനെ പുതുമുഖ നായകനായ ശങ്കറിനും നടി പൂർണിമയ്ക്കുമൊപ്പം വില്ലനായി ലാലും വെള്ളിത്തിരയിലെത്തി. മലയാളികളുടെ ഈ രഹസ്യ അഹങ്കാരം സിനിമയിലെത്തിയിട്ട് 2018 ഡിസംബറിൽ പൂർത്തിയാക്കുന്നത് 38 വർഷങ്ങളാണ്.
worlds most junior villain