നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇനി വനിതാ ജഡ്ജി നടത്തും.

കൊച്ചിയില് നടിയെ ആക്രമിച്ച കേസില് വനിതാ ജഡ്ജി വിചാരണ നടത്തും. ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടു. ഇരയായ നടിയുടെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. എറണാകുളം സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിക്കാണ് ചുമതല. ഒന്പത് മാസത്തിനകം വിചാരണ പൂര്ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ദിലീപിന്റെയും ഒന്നാം പ്രതി പള്‌സര് സുനിയുടെയും എതിര്പ്പ് തള്ളിയാണ് കോടതി ഉത്തരവ്. ഗൂഢാലോചന നടത്തിയ പ്രതി നടന് ദിലീപ് വിചാരണക്കോടതി മാറ്റരുതെന്ന് ഹൈക്കോടതിയില് ആവശ്യപ്പെട്ടു. വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണമെന്നും വനിതാ ജഡ്ജിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് നടി നല്കിയ ഹര്ജിയില് കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നടി നല്കിയ ഹര്ജിയിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടത്. നടിക്ക് പ്രത്യേക പരിഗണന നല്കരുതെന്നും ദിലീപ് കോടതിയില് ആവശ്യപ്പെട്ടു.

എന്നാല് നിയമപരമായ അവകാശം മാത്രമാണ് നടി ചോദിച്ചതെന്നും അതിന് നിയമം അനുവാദം നല്കുന്നുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. വിചാരണ എറണാകുളം ജില്ലക്ക് പുറത്തേക്ക് മാറ്റരുതെന്ന് പ്രധാനപ്രതി സുനില് കുമാര് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നുമുള്ള ആവശ്യങ്ങള് കേസ് നീട്ടിക്കൊണ്ടുപോകാനാണെന്ന് പള്‌സര് സുനിയും ദിലീപും ഉന്നയിച്ചിരുന്നു. ദിലീപിന്റെ എതിര്പ്പ് വിചാരണ വൈകിപ്പിക്കാനാണെന്ന് സര്ക്കാര് ഹൈക്കോടതിയെ ധരിപ്പിച്ചു. എറണാകുളം പ്രിന്‌സിപ്പല് സെഷന്‌സ് കോടതിയിലാണ് കേസിന്െ വാദം നടക്കുന്നത്. മറ്റ് ജില്ലകളിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്ക്കും സാക്ഷികള്ക്കു ബുദ്ധിമുട്ടുണ്ടാക്കും. ഇത് വിചാരണ നീളാന് കാരണമാകും. കേസിലെ പ്രതികളും പ്രധാന സാക്ഷികളും എറണാകുളം ജില്ലയില് നിന്നുള്ളവരാണ്. അതിനാല് കേസ് എറണാകുളത്ത് തന്നെ വിചാരണ നടത്തണമെന്നും സുനില്കുമാര് ഹരജിയില് ആവശ്യപ്പെട്ടിരുന്നു. ജയിലിലായതിനാല് മറ്റു ജില്ലകളില് കേസ്? നടത്താന് വരുമാനമില്ലെന്നും ഹരജിയില് ചൂണ്ടിക്കാട്ടുന്നു.

തൃശ്ശൂര്, എറണാകുളം ജില്ലകളില് വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങള് പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാര് ഇല്ലെന്ന് രജിസ്ട്രാര് കോടതിയെ അറിയിച്ചിരുന്നു. തുടര്ന്നാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഹണി വര്ഗീസിന് വാചാരണ ചുമതല ഹൈക്കോടതി നല്കിയത്. പള്‌സര് സുനിയെക്കൂടാതെ ഇയാളെ സഹായിച്ച ആറുപേര് പ്രതിപ്പട്ടികയിലുണ്ട്. െ്രെഡവര് കൊരട്ടി സ്വദേശി മാര്ട്ടിന് ആന്റണി, ആലപ്പുഴ സ്വദേശി വടിവാള് സലിം, കണ്ണൂര് സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്, ഇരിട്ടി സ്വദേശി ചാര്‌ലി തോമസ് എന്നിവരാണ് മറ്റു പ്രതികള്.

ബലാല്‌സംഗശ്രമം, തട്ടിക്കൊണ്ടുപോവല്, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്, സംഘംചേര്ന്നുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകളാണു പ്രതികള്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. 165 സാക്ഷികളുണ്ട്. 2017 ഫെബ്രുവരി 17ന് രാത്രിയാണ് പള്‌സര് സുനിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങള് മൊബൈലില് പകര്ത്തുകയും ചെയ്തു. തുടര്ന്ന് സുനിയും കൂട്ടാളികളും കോയമ്പത്തൂരിലേക്ക് കടന്നു. കേസില് സുനി ഉള്‌പ്പെടെയുള്ള പ്രതികളെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. സുനില്കുമാര് അങ്കമാലിയിലെ അഭിഭാഷകന് കൈമാറിയ മൊബൈല് ഫോണിന്റെയും മെമ്മറി കാര്ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം ഫോറന്‌സിക് വിഭാഗം കോടതിയില് നല്കിയിട്ടുണ്ട്. ഇതു വിചാരണാവേളയില് തെളിവായി കണക്കാക്കും.

Women Judge in actor abduction case

Noora T Noora T :