അങ്ങനെ ഒരു അനുഭവം തനിക്കുമുണ്ട് !! വരത്തന്‍ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി ഫഹദ്….

അങ്ങനെ ഒരു അനുഭവം തനിക്കുമുണ്ട് !! വരത്തന്‍ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി ഫഹദ്….

അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വരുത്താൻ മികച്ച പ്രകടനം തിയറ്ററുകളില്‍ തുടരുകയാണ്. ഇതിനകം 10 കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന വിജയമായി മാറുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ എന്തുകൊണ്ട് താന്‍ വരത്തനിലെ കഥാപാത്രം തെരഞ്ഞെടുത്തുവെന്ന് ഫഹദ് വ്യക്തമാക്കി.

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഐടി പ്രൊഫഷണലായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. ഭാര്യക്കൊപ്പം കേരളത്തിലെ ഒരു എസ്റ്റേറ്റില്‍ താമസിക്കാന്‍ എത്തുകയാണ് ഇയാള്‍. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ ഇടക്കാലത്ത് കേരളത്തില്‍ നിന്നു പോയി തിരിച്ചു വരുമ്പോൾ അയാള്‍ ഒരു പരിധിവരെ ഒരു വരത്തനെ പോലെയാകുന്നു. പല കാര്യങ്ങളിലും മാറ്റം സംഭവിച്ചിരിക്കുകയാണ്.

ഈ അനുഭവം തനിക്കുമുണ്ടെന്ന് ഫഹദ് പറയുന്നു. യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് താന്‍ തിരിച്ചെത്തിയപ്പോള്‍ ചുറ്റുമുള്ള പല കാര്യങ്ങളിലും മാറ്റം സംഭവിച്ചിരുന്നു. പുറത്തുനിന്നൊരാളെ പോലെയാണ് ആ ഘട്ടത്തില്‍ കാര്യങ്ങള്‍ നോക്കിക്കണ്ടത്. ഇതാണ് വരത്തനിലേക്ക് തന്നെ അടുപ്പിച്ചതെന്ന് ഫഹദ് പറയുന്നു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാകുന്നത്.

Why Fahadh selected Varathan

Abhishek G S :