അയ്യപ്പനിൽ പ്രിത്വിരാജിനൊപ്പം വാവരായി മലയാളികൾ കാണാൻ ആഗ്രഹിക്കുന്നത് ആരെ ?!

അയ്യപ്പനിൽ പ്രിത്വിരാജിനൊപ്പം വാവരായി മലയാളികൾ കാണാൻ ആഗ്രഹിക്കുന്നത് ആരെ ?!

ശങ്കർ രാമകൃഷ്ണൻ പ്രിത്വിരാജിനെ നായകനാക്കി ഒരുക്കുന്ന അയ്യപ്പൻ എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതൽ വാവരായി എത്തുന്നത് ആരായിരിക്കും എന്ന ആകാംഷയാണ് മലയാളികൾക്കെല്ലാം. അയ്യപ്പൻറെ ജീവിതകഥ ഒരു കൂട്ടിച്ചേർക്കലുമില്ലാതെ ആയിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക എന്ന കാര്യം നിർമ്മാതാവ് ഷാജി നടേശൻ പ്രഖ്യാപിച്ചത് മുതൽ ആരാധകർ വാവരായി ആരാണെത്തുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ്.

മെട്രോമാറ്റിനി യൂട്യൂബ് വ്യൂവേഴ്‌സിനായി ഈ വിഷയത്തിൽ ഒരു പോൾ സംഘടിപ്പിക്കുകയുണ്ടായി. അയ്യപ്പനിൽ പ്രിത്വിരാജിനൊപ്പം വാവരായി അഭിനയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന നടൻ ആരാണെന്നായിരുന്നു ചോദ്യം. ഏകദേശം ആറായിരത്തോളം പേർ ഈ പോളിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. മമ്മൂട്ടി, മോഹൻലാൽ, വിജയ് സേതുപതി, ദുൽഖർ, നിവിൻ തുടങ്ങിയവരായിരുന്നു ലിസ്റ്റിൽ ഉണ്ടായിരുന്നത്.

പോളിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് നിവിൻ പോളിക്കായിരുന്നു. ആറു ശതമാനം വോട്ട് മാത്രമാണ് നിവിൻ പോളിക്ക് ലഭിച്ചത്. കൊച്ചുണ്ണിയെന്ന ചരിത്ര കഥാപാത്രത്തെ മനോഹരമാക്കാനുള്ള അവസരം ലഭിച്ചിട്ടും അത്ര മികച്ച ഒരു പ്രകടനം നിവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. ഇതാകാം ആളുകളെ നിവിന് വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചത്.

അടുത്ത സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് വിജയ് സേതുപതിയാണ്. പത്തു ശതമാനം വോട്ടാണ് വിജയ് സേതുപതിക്ക് ലഭിച്ചത്. തനിക്ക് കിട്ടുന്ന ഏതൊരു വേഷവും മനോഹരമാക്കാൻ, ആ വേഷത്തിന്റെ പൂർണതക്കായി ഒരുപാട് കഷ്ടപ്പെടാൻ ഒക്കെ തയ്യാറുള്ള നടനാണ് വിജയ് സേതുപതി. അതിനാൽ തന്നെ ഈ വേഷവും വിജയ് മനോഹരമാക്കും എന്നുറപ്പാണ്.

അടുത്ത സ്ഥാനം 11 ശതമാനം വോട്ടോടെ കരസ്ഥമാക്കിയിരിക്കുന്നത് ദുൽഖർ സൽമാനാണ്. ഇത് വരെ ഒരു ചരിത്ര കഥാപാത്രത്തെ വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ദുല്ഖറിന് കഴിഞ്ഞിട്ടില്ല. അതിന് ഒരവസരം ലഭിച്ചിട്ടില്ല എന്ന് വേണം പറയാൻ. വാവരായി ദുൽഖർ എത്തുകയാണെങ്കിൽ സിനിമ വേറെ ലെവൽ ആകുമെന്നുറപ്പാണ്. അഭിനയ പ്രകടനത്തിലല്ല, ബോക്‌സോഫീസ് കളക്ഷനിൽ.

25 ശതമാനം വോട്ട് നേടി അടുത്ത സ്ഥാനത്തുള്ളത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ചരിത്ര കഥാപാത്രങ്ങൾ അനശ്വരമാക്കാൻ ഇന്ത്യയിൽ തന്നെ ഇതിലും മികച്ച ഒരു നടൻ ഇല്ലെന്നു തന്നെ പറയാം. മറ്റു ഭാഷകളിലെ ബോക്സോഫീസുകളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയില്ല എന്നുള്ളത് ഒരു പാൻ ഇന്ത്യ സിനിമയായി ഇറക്കുമ്പോൾ അയ്യപ്പന് ബോക്സോഫിസിൽ ക്ഷീണം സംഭവിക്കാൻ കാരണമായേക്കാം. പക്ഷെ തന്റെ അഭിനയ മികവ് കൊണ്ട് ആ വേഷം ഗംഭീരമാക്കാൻ മമ്മൂട്ടിക്ക് സാധിക്കുമെന്നുറപ്പാണ്.

48 ശതമാനം ആളുകളുടെ ഇഷ്ടം നേടി മോഹൻലാലാണ് ഒന്നാം സ്ഥാനം കയ്യാളുന്നത്. കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായി വന്ന് മോഹൻലാൽ പൊളിച്ചടുക്കിയത് മറന്നിട്ടില്ല എന്ന് തോന്നുന്നു. നൂറു കോടി കബ്ബിൽ കയറുന്ന രണ്ടാമത്തെ മലയാള സിനിമയായി മാറാനും കൊച്ചുണ്ണിക്ക് സാധിച്ചു. പ്രിത്വിരാജും മോഹൻലാലും ഒന്നിക്കുന്ന ലൂസിഫർ അടുത്ത വർഷം റിലീസിനൊരുങ്ങുകയാണ്. ഈ സിനിമ കൂടി ഇറങ്ങുകയാണെങ്കിൽ പ്രേക്ഷകർക്കത് ഡബിൾ ധമാക്ക ആയിരിക്കും.

Which actor is suitable for portrait Vavar in Ayyappan ?! Poll Result

Abhishek G S :