തുടർച്ചയായ പരാജയം , മികച്ച നടൻ എന്ന് പേരുകേട്ട കാളിദാസനെ വഴിതെറ്റിക്കുന്നതാര് ?

ചില താര പുത്രന്മാർ സിനിമയിലേക്ക് അരങ്ങേറുന്നത് കാത്തിരിക്കാറുണ്ട് പ്രേക്ഷകർ. ദുൽഖർ സൽമാന്റെയും പ്രണവ് മോഹൻലാലിന്റേയും കാളിദാസ് ജയറാമിന്റെയുമൊക്കെ വരവ് ഇങ്ങനെ ആഘോഷിക്കപ്പെട്ടതാണ് .

ചെറിയ ബജറ്റിൽ സ്വന്തം കഴിവിൽ പുതുമുഖ സംവിധായകനും പുതുമുഖ താരങ്ങൾക്കും ഒപ്പം അച്ഛൻ മമ്മൂട്ടിയുടെ പിന്തുണ ഒന്നുമില്ലാതെ സിനിമയിലേക്ക് എത്തിയ ദുൽഖർ സൽമാൻ ഇന്ന് എത്തി നില്കുന്നത് ബോളിവുഡിന്റെ ഉയരങ്ങളിലാണ്.

വമ്പൻ ബാനറിൽ ആണ് പ്രണവ് എത്തിയത് . ആദ്യ ചിത്രവും രണ്ടാമത്തെ ചിത്രവുമൊക്കെ അങ്ങനെ തന്നെ . പക്ഷെ ചെറുപ്പത്തിൽ ആരാധകരെ വിസ്മയിപിച്ച പ്രണവല്ല രണ്ടാം വരവിൽ എന്ന് വിമർശനവും കേട്ടു .

എന്നാൽ ചെറുപ്പത്തിലെ കഴിവുകൾ കുറച്ചുകൂടി വ്യക്തതയോടെ പ്രതിഫലിപ്പിച്ചു കടന്നു വന്ന താര പുത്രനായിരുന്നു കാളിദാസ് . തമിഴ് സിനിമയിലൂടെയാണ് കാളിദാസ് അരങ്ങേറിയത്. മീൻ കുളമ്പും മൺപാനയും എന്ന ചിത്രത്തിൽ ചോക്ലേറ്റ് ഹീറോ ആയി അരങ്ങേറിയ കാളിദാസ് പക്ഷെ മലയാളത്തിലേക്ക് ഏത്താൻ പിന്നെയും സമയം എടുത്തു .

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് തിയേറ്ററുകളിലേക്ക് എത്തിയത് . ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും നല്ല നടനയൊരു പ്രകടനം കാഴ്ച വയ്ക്കാൻ കാളിദാസിന് പൂമരത്തിൽ അവസരം ഇല്ലായിരുന്നു .

പൂമരത്തിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് കാളിദാസിന് ലഭിച്ചത് . ജിത്തു ജോസഫ് ചിത്രം മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി , അടുത്തതായി എത്തിയത്. കാളിദാസിന്റെ അഭിനയം നല്ല അഭിപ്രായം നേടിയെങ്കിലും ചിത്രവും ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ സൃഷ്ടിച്ചില്ല.

ഇതിനിടയിൽ പൂമരത്തിനു മുൻപ് തന്നെ കാളിദാസിന്റെ രണ്ടാമത്തെ തമിഴ് ചിത്രം ഒരു പക്കാ കഥൈ റിലീസ് ആയിരുന്നു. മികച്ച തീമും കാളിദാസിനെ മിതത്വമുള്ള അഭിനയവും സിനിമയുടെ ഹൈലൈറ്റ് ആയിരുന്നിട്ടും വേണ്ടത്ര ശ്രെധ ചിത്രത്തിന് ലഭിക്കാതെ പോയി.

അതിനു ശേഷമാണ് ഹിറ്റ് സംവിധായകന്റെയും ഭാഗ്യ നായികയുടെയും ഒപ്പമുള്ള ചിത്രം. പക്ഷെ ഇതും വിചാരിച്ചതുപോലെ ആയില്ല. കഴിവുണ്ടായിട്ടും എന്തുകൊണ്ട് നല്ല ചിത്രങ്ങളിലേക്ക് എത്തിച്ചേരാൻ കാളിദാസിന് കഴിയുന്നില്ല എന്നതാണ് ചിന്തിക്കേണ്ടത്.

ഒരു നല്ല നടനാണ് , കഴിവുണ്ട് .. മികച്ച പ്രകടനങ്ങൾ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും കാഴ്ച വച്ചാൽ മതി എന്ന് ചിന്തിക്കാൻ സാധിക്കില്ല. ബോക്സ് ഓഫീസിൽ വിജയങ്ങളുടെ പേരിൽ താരമാകുന്നതും വാഴുന്നതും വീഴുന്നതുമൊക്കെ വിലയിരുത്തപ്പെടുന്ന സിനിമയിൽ അതൊരു ആവശ്യകാര്യം തന്നെയാണ്.

സിനിമ തിരഞ്ഞെടുപ്പിൽ തുടക്കക്കാരന്റെ പ്രയാസങ്ങൾ കാളിദാസിനുണ്ടാവാം . അല്ലെങ്കിൽ അദ്ദേഹത്തിന്റെ മനസിൽ മറ്റൊരു രീതി ആയിരിക്കാം സിനിമ തിരഞ്ഞെടുപ്പിനെ പറ്റി . എന്തായാലും ഇപ്പോൾ മഞ്ജു വാര്യർക്കൊപ്പം സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലും ഹാപ്പി സർദാർ എന്ന സിനിമയിലുമാണ് കാളിദാസ് ജയറാം അഭിനയിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളിലൂടെയും ഹിറ്റ് നായകൻ ആയി മാറാൻ കാളിദാസിന് സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കാം.

whats happening with kalidas jayaram’s movie selection ?

Sruthi S :