പൃഥ്വിരാജിനെ മധുര രാജയിൽ നിന്ന് ഒഴിവാക്കിയത് ദിലീപിനെ എതിർത്തത് കൊണ്ടാണോ ?!

പൃഥ്വിരാജിനെ മധുര രാജയിൽ നിന്ന് ഒഴിവാക്കിയത് ദിലീപിനെ എതിർത്തത് കൊണ്ടാണോ ?!

വലിയ സിനിമകള്‍ സംഭവിക്കുമ്പോള്‍ മുന്‍‌കൂട്ടി തീരുമാനിച്ചിരുന്ന പല കാര്യങ്ങളില്‍ നിന്നും മാറ്റം വരുന്നത് സ്വാഭാവികമാണ്. കഥ പ്രൊജക്റ്റായി മാറുമ്പോള്‍ നായകന്‍ മാറിയേക്കാം, ചില അഭിനേതാക്കൾ മാറിയേക്കാം. ചിലപ്പോള്‍ സംവിധായകന്‍ തന്നെ മാറിയേക്കാം. ഇതൊക്കെ സിനിമയില്‍ പതിവുള്ള കാര്യങ്ങളാണ്.

വൈശാഖ് സംവിധാനം ചെയ്‌ത ‘പോക്കിരിരാജ’ എന്ന വമ്പന്‍ ഹിറ്റ് സിനിമയില്‍ മമ്മൂട്ടിക്കൊപ്പം തന്നെ നായകനായിരുന്നു പൃഥ്വിരാജും. ആ സിനിമയുണര്‍ത്തിയ തരംഗം വീണ്ടും സൃഷ്ടിക്കാനാകുമോ എന്ന ആലോചനയിലായിരുന്നു കുറച്ചുകാലമായി സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും. ഒടുവില്‍ പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗം സംഭവിക്കുകയാണ്. പോക്കിരിരാജയുടെ സീക്വൽ ആയ ‘മധുരരാജ’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാൻ പോകുകയാണ്.


എന്നാൽ, പോക്കിരിരാജയിൽ മമ്മൂട്ടിക്കൊപ്പം തകർത്തഭിനയിച്ച പൃഥ്വിരാജ് മധുര രാജയില്‍ അഭിനയിക്കുന്നില്ല. പൃഥ്വിക്ക് പകരം തമിഴ് യുവതാരം ജയ് അഭിനയിക്കും. ജയ് അവതരിപ്പിക്കുന്ന കഥാപാത്രം തമിഴ് തന്നെയായിരിക്കും സംസാരിക്കുക. എന്നാല്‍ ദിലീപ് വിഷയത്തിലെ പൃഥ്വിയുടെ നിലപാടുകളാണ് ഈ സിനിമയില്‍ നിന്ന് പൃഥ്വിയെ മാറ്റാന്‍ കാരണമായത് എന്ന രീതിയില്‍ ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിലൊന്നും സത്യമില്ല എന്നതാണ് വാസ്‌തവം.


പോക്കിരിരാജയുടെ കഥയുമായി മധുര രാജയ്ക്ക് ബന്ധമൊന്നും ഉണ്ടായിരിക്കില്ല. മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ കഥാപശ്ചാത്തലം പൂര്‍ണമായും മാറും. അതിനാൽ തന്നെ വളരെയധികം തിരക്കുള്ള പൃഥ്വിരാജ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

What is the actual reason behind Madhura Raja issue

Abhishek G S :