മിനുറ്റുകൾക്കകം ശരീരം ജീർണ്ണിക്കാൻ തുടങ്ങും,രക്തം ആസിഡ് മയമാകും !! മരണശേഷം നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്….

മിനുറ്റുകൾക്കകം ശരീരം ജീർണ്ണിക്കാൻ തുടങ്ങും,രക്തം ആസിഡ് മയമാകും !! മരണശേഷം നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്….

മരണം ഭീകരമായ ഒരു കാര്യം തന്നെയാണ്. മരിക്കുന്നത് വരെ നമ്മൾ ജീവിച്ചിരുന്ന പ്രകൃതി മരണശേഷം മനുഷ്യ ശരീരത്തോട് പ്രത്യേകമായ ദയയൊന്നും കാണിക്കില്ല. എന്നാല്‍ പ്രകൃത്യാ അഴുകുന്നതിന് പകരം ഇന്ന് ആചാരപരമായ ശവസംസ്കാരമാണ് നടത്തുന്നത്. പുതിയ കാലത്തെ ശവസംസ്കാര രീതികള്‍ ആകര്‍ഷകമല്ലെങ്കിലും പ്രകൃതിപരമായി നടക്കുന്ന അഴുകലും അങ്ങനെ തന്നെയാണ്. ആദികാലം മുതലേ മുനുഷ്യന്‍ ശ്മശാനവും തങ്ങളുടെ താമസസ്ഥലങ്ങളും തമ്മില്‍ അകലം സൂക്ഷിച്ചിരുന്നു. 2003 ല്‍ 350,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പെയിനില്‍ മരിച്ചവരെ അടക്കിയിരുന്ന സ്ഥലം ആര്‍ക്കിയോളജിസ്റ്റുകള്‍ കണ്ടെത്തുകയുണ്ടായി.

മൃതദേഹം സംസ്കരിക്കപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. മരിച്ച ശേഷം ശരീരം ജീര്‍ണ്ണിക്കുന്നതെങ്ങനെയെന്ന് നോക്കാം.

1. കോശങ്ങള്‍ വിഘടിക്കുന്നു – മരണം സംഭവിച്ച് ഏതാനും മിനുട്ടുകള്‍ക്കകം ശരീരം ജീര്‍ണ്ണിക്കാന്‍ തുടങ്ങും. ഹൃദയം നിശ്ചലമാകുമ്പോള്‍ നമ്മള്‍ക്ക് ‘അല്‍ഗോര്‍ മോര്‍ട്ടിസ്’ അഥവാ മരണത്തിന്‍റെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങും. ശരീരത്തിന്‍റെ താപനില ഒരു മണിക്കൂറില്‍ 1.5 ഡിഗ്രി ഫാരന്‍ ഹീറ്റിലെത്തുകയും അന്തരീക്ഷ താപനിലയ്ക്ക് സമമാവുകയും ചെയ്യും. പെട്ടന്ന് തന്നെ രക്തം ആസിഡ് മയമാവുകയും കാര്‍ബണ്‍ഡയോക്സൈഡ് നിറയുകയും ചെയ്യും. ഇത് കോശങ്ങള്‍ വിഭജിക്കപ്പെടാനും കോശങ്ങളിലെ എന്‍സൈം ഇല്ലാതാക്കാനും കാരണമാകും. അങ്ങനെ അവ സ്വയം ദഹിച്ച് തുടങ്ങും.

2. നിറം വെള്ളയും പര്‍പ്പിളുമാകുന്നു – മരണത്തോടെ ഗുരുത്വാകര്‍ഷണം അതിന്‍റെ അടയാളങ്ങള്‍ ശരീരത്തില്‍ കാണിക്കും. മറ്റ് ശരീരഭാഗങ്ങള്‍ വിളറുമ്പോള്‍ കടുപ്പമുള്ള ചുവന്ന രക്തകോശങ്ങള്‍ ഭൂമിയുടെ നിലയോട് ചേരും. രക്തയോട്ടം അവസാനിക്കുന്നതിനാലാണിത് സംഭവിക്കുന്നത്. ഇത് വഴി താഴ്ഭാഗങ്ങള്‍ പര്‍പ്പിള്‍ നിറത്തിലുള്ള അടയാളങ്ങള്‍ നിറയും. ലിവര്‍ മോര്‍ട്ടിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നീരീക്ഷിക്കുന്നത് വഴി എപ്പോളാണ് മരണം സംഭവിച്ചത് എന്ന് കൃത്യമായി മനസിലാക്കാനാവും.

3. കാല്‍സ്യം – റിഗര്‍ മോര്‍ട്ടിസ് എന്ന് പലരും കേട്ടിട്ടുണ്ടാവും. മരിക്കുന്നതോടെ ശരീരം മരവിച്ച് കട്ടിയാകുന്ന അവസ്ഥയാണിത്. മരിച്ച് മൂന്ന് മണിക്കൂര്‍ കഴിയുന്നതോടെയാണ് ഇത് ആരംഭിക്കുക. 12 മണിക്കൂര്‍ ആകുന്നതോടെ ഇത് കഠിനമാവുകയും, 48 മണിക്കൂര്‍ കഴിയുന്നതോടെ ശരീരം ജീര്‍ണ്ണിക്കാനും തുടങ്ങും. നമ്മളുടെ പേശികളിലെ ചര്‍മ്മത്തില്‍ കാല്‍സ്യം എത്തിക്കുന്ന പമ്പുകളുണ്ട്. ഇവയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ കോശങ്ങളില്‍ കാല്‍സ്യം നിറയും. അതോടെ പേശികള്‍ കഠിനമാകും.

4. അവയവങ്ങള്‍ സ്വയം ദഹിക്കുന്നു – ശരീരം അഴുകുന്നതോടെ സോംബി സിനിമകളില്‍ കാണുന്നത് പോലെയാകും രൂപം. എംബാം ചെയ്യുന്നത് വഴി ഇത് സംഭവിക്കുന്നതില്‍ കാലതാമസം നേരിടും. പാന്‍ക്രിയാസിലെ എന്‍സൈമുകള്‍ അവയവത്തെ സ്വയം ദഹിപ്പിക്കും. ജീവാണുക്കള്‍ ഈ എന്‍സൈമുകള്‍ ഉപയോഗപ്പെടുത്തുകയും ഉദരഭാഗം മുതല്‍ പച്ചനിറമാകുകയും ചെയ്യും.

5. മെഴുക് – അഴുകുന്നതോടെ ശരീരം അസ്ഥി പഞ്ജരമാകും. എന്നാല്‍ ചില ശരീരങ്ങള്‍ വ്യത്യസ്ഥമായ ഒരു അവസ്ഥയിലേക്ക് മാറും. ശരീരം തണുത്ത മണ്ണുമായോ, വെള്ളവുമായോ സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ കോശങ്ങള്‍ ബാക്ടീരിയയാല്‍ വിഭജിക്കപ്പെടുന്നത് മൂലം കൊഴുത്ത് മെഴുക് രൂപത്തിലുള്ള അവസ്ഥയിലേക്ക് മാറും. ആന്തരാവയവങ്ങളില്‍ ഇത് ഒരു പ്രകൃതിജന്യ സംരക്ഷണോപാധിയായി പ്രവര്‍ത്തിക്കും.

അവസാനം എല്ലാവരും മണ്ണിലേക്ക് മടങ്ങും. അത് എങ്ങനെയെന്നത് മാത്രമാണ് വിഷയം. മണ്ണില്‍ കുഴിച്ചിടുകയോ, തീയില്‍ എരിച്ച് ചാരമാക്കുകയോ ചെയ്യാം.

കൂടുതൽ വായിക്കാൻ

മോഹൻലാലിന് പിൻഗാമിയില്ല; അദ്ദേഹം എന്നും മലയാളസിനിമയുടെ ‘ഒന്നാമൻ’ !! ഛായാഗ്രാഹകൻ വിപിൻ മോഹൻ പറയുന്നു
What happens to your body after death

Abhishek G S :