സരിതയുടെ സോളാർ സിനിമയ്ക്ക് യഥാർത്ഥത്തിൽ എന്താണ്‌ സംഭവിച്ചത്?

സോളാർ കേസിലെ വിവാദ നായിക സരിത എസ് നായരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ഷാജി കൈലാസ് ചിത്രീകരണം തുടങ്ങിയ സംസ്ഥാനം എന്ന ചിത്രം പാതിവഴിയിൽ മുടങ്ങിയെന്നാണ്‌ വാർത്തകൾ.സൂപ്പർ താരം സുരേഷ് ഗോപിയും കലാഭവൻ മണിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നാണ്‌ തിരക്കഥാകൃത്ത് രാജേഷ് നായർ പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി ചിത്രം തിയറ്ററുകളിൽ എത്തിയ്ക്കണമെന്നായിരുന്നു അണിയറപ്രവർത്തകരുടെ പ്ളാൻ. ചിത്രം വൻ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് തുടക്കമാകുമെന്ന് കരുതിയെങ്കിലും അതിലും സങ്കീർണ്ണമാകുകയായിരുന്നു കാര്യങ്ങൾ. അതിനാൽ ചിത്രവുമായി മുന്നോട്ട് പോകേണ്ട എന്ന നിലപാടിലാണ്‌ സംവിധായകൻ ഷാജി കൈലാസ്. സരിതയുടെ കഥാപാത്രം സരിത തന്നെയായിരുന്നു സിനിമയിലും ചെയ്യേണ്ടിയിരുന്നത്. അതിനുവേണ്ടി സരിത പങ്കെടുത്ത ഒരു അഭിമുഖവും സരിതയും കലാഭവൻ മണിയും ഉൾപ്പെടുന്ന രംഗങ്ങളും ചിത്രീകരിക്കുകയും ചെയ്തു.

എന്നാൽ കുറ്റാന്വേഷകനായ ഐ പി എസുകാരനായി എത്തുന്ന സുരേഷ് ഗോപി താനും സരിതയും ഒന്നിച്ചു വരുന്ന സീനുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ഇതോടെ ചിത്രം പ്രതിസന്ധിയിലാകുകയും ചെയ്തു. സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങുന്നതിനു മുൻപു തന്നെ തന്റെ ഡിമാൻഡ് അറിയിച്ചു. അതുകൊണ്ട് തന്നെ സുരേഷ്ഗോപിയുടെ സീനുകൾ ചിത്രീകരിക്കും മുൻപേ ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു. എന്നാൽ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടു കാരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും രാജേഷ് ജയരാമൻ പറഞ്ഞു. നിർമ്മാതാവിന്റെ ഭാര്യയുടെ മരണവും ചില സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായി. പണം ശരിയായാൽ ഉടൻ ഷാജി കൈലാസിന്റെ സംവിധാനത്തിൽ തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും രാജേഷ് ജയരാമൻ പറഞ്ഞു.

what happens to shaji kailas’s solar movie

Sruthi S :