1000 കോടിയുടെ മലയാളം സിനിമ രണ്ടാമൂഴം അസ്തമിക്കുന്നു ?! കാരണം ആരൊക്കെ ?! സിനിമയുടെ കാസ്റ്റിങ്ങും മറ്റു സിനിമകളും രണ്ടാമൂഴത്തിനു വിനയായി….

1000 കോടിയുടെ മലയാളം സിനിമ രണ്ടാമൂഴം അസ്തമിക്കുന്നു ?! കാരണം ആരൊക്കെ ?! സിനിമയുടെ കാസ്റ്റിങ്ങും മറ്റു സിനിമകളും രണ്ടാമൂഴത്തിനു വിനയായി….

1000 കോടിയുടെ ഒരു മലയാളം സിനിമ, എം.ടിയുടെ മാസ്റ്റർപീസ് കഥയുടെ ദൃശ്യാവിഷ്കാരം, അങ്ങനെ ഒരുപാട്‌ പ്രതീക്ഷകൾ നൽകി മലയാളികളെ ത്രില്ലടിപ്പിച്ച് ഒടുവിൽ രണ്ടാമൂഴം വീണ്ടും പെട്ടിയിലേക്ക്‌ പോകുമോ എന്ന സംശയമാണ് ഇപ്പോൾ സിനിമ പ്രേമികൾക്ക് ഉള്ളത്. കേസ്‌ ഇന്ന് പരിഗണിച്ച കോടതി അത്‌ ഡിസംബർ 1ലേക്ക്‌ മാറ്റി. കൂടാതെ സംവിധായകൻ ശ്രീകുമാർ മേനോനോട്‌ എതിർ സത്യവാങ്ങ്‌മൂലം സമർപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

കാര്യങ്ങൾ ഇങ്ങനെ ആയതിനു പ്രധാന ഉത്തരവാദി സംവിധായകൻ ശ്രീകുമാർ തന്നെ എന്ന് പറയേണ്ടി വരും. 4 വർഷം മുൻപാണു എം.ടി ഇദ്ദേഹത്തിനു സ്ക്രിപ്റ്റ് നൽകിയത്‌ എന്നാൽ ഒരു കാസ്റ്റ്‌ ലിസ്റ്റ്‌ പോലും പുറത്ത്‌ വിടാൻ സംവിധായകനു പറ്റിയില്ല. മാത്രമല്ല അതിനുശേഷം തീരുമാനിച്ച ഒടിയനുപിന്നാലെ ഓടി രണ്ടാമൂഴം പിന്നെയും നീട്ടിവലിച്ചു. അദ്ദേഹത്തിനു ഒടിയൻ രണ്ടാമത്‌ ചെയ്യാമായിരുന്നു അത്‌ ഒടിയനു കൂടുതൽ അറ്റൻഷൻ നൽകാനും ഇടയാക്കിയേനേ.

രണ്ടാമൂഴം പുറത്തിറങ്ങിയൽ സ്വാഭാവികമായും ലാലേട്ടന്റെ സ്റ്റാർ വാല്യു ഇന്ത്യയിൽ മുഴുവനും വർദ്ധിക്കാനിടയാകും. പിന്നാലെ വരുന്ന ഒടിയനു അത്‌ കൂടുതൽ ഗുണമായേനെ. പക്ഷെ, തന്റെ മണ്ടത്തരം കൊണ്ട്‌ സംവിധായകൻ അതില്ലാതാക്കി എന്ന് പറയാം. എം.ടിയെപ്പോലൊ ഒരാളുടെ സ്ക്രിപ്റ്റ്‌ കിട്ടുക എന്നത്‌ ലക്ഷത്തിലൊരാൾക്ക്‌ കിട്ടുന്ന അവസരമാണ്. കൂടാതെ എന്തിനും തയ്യാറായ ഒരു പ്രൊഡ്യൂസറെയും ലഭിച്ചു. എന്നിട്ടുപോലും തന്റെ അശ്രദ്ധമൂലം സംവിധായകൻ ഒരു വലിയ അവസരം തുലച്ചു എന്ന് തന്നെ പറയാം.

ഇതിനിടയിൽ എം.ടിയുമായി ചർച്ച നടത്തി അനുനയിപ്പിക്കാൻ ശ്രീകുമാർ മേനോൻ പല തവണ കോഴിക്കോട് യാത്രകൾ നടത്തിയിരുന്നു. പക്ഷെ, എംടി തന്റെ നിലപാടിൽ നിന്നും മാറാൻ തയ്യാറല്ല എന്നാണു റിപ്പോർട്ട്‌. എം.ടിയോട് മറ്റു പല നിർമ്മാതാക്കളും സംവിധായകരും ഈ സ്ക്രിപ്റ്റ് നൽകാമോ എന്ന് ചോദിച്ചു സമീപിച്ചതായും വാർത്തകളുണ്ട്.

What happened to Randaamoozham

Abhishek G S :