പ്രിയനന്ദനന്റെ ഫഹദ് ഫാസിൽ ചിത്രം ഒടിയന് എന്ത് സംഭവിച്ചു ?! മോഹൻലാലിൻറെ ടിയന് മത്സരമായി അത് വരുമോ ?!
മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ മലയാളികൾക്കെല്ലാം ചോദിക്കാനുള്ളത് മറ്റൊരു ഓടിയനെ കുറിച്ചാണ്. പ്രശസ്ത സംവിധായകൻ പ്രിയാനന്ദനൻ ഫഹദിനെ നായകനാക്കി പ്രഖ്യാപിച്ച ഒടിയൻ.
പ്രിയനന്ദനൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ 9 മാസം മുൻപ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. കണ്ണൻകുട്ടിയുടെ നോവലിനെ അടിസ്ഥാനമാക്കിയാകും ഈ ചിത്രമെന്നും പ്രിയനന്ദനൻ പറഞ്ഞിരുന്നു. സിനിമയുടെ തിരക്കഥ ജിനു അബ്രഹാമും ഛായാഗ്രഹണം ഹരി നായർ ആണെന്നും അദ്ദേഹം പങ്കുവെച്ചിരുന്നു. സിനിമയുടെ ഒരു പോസ്റ്ററും അദ്ദേഹം അന്ന് അപ്‌ലോഡ് ചെയ്‌തു.
എന്നാൽ ഇപ്പോൾ ആ പ്രൊജക്റ്റ് ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. മോഹൻലാലിനെ നായകനാക്കി 50 കോടി ബജറ്റിൽ ഒരു ഒടിയൻ വരുമ്പോൾ ഇങ്ങനെയൊരു സിനിമയുടെ പ്രസക്തി നഷ്ടമായെന്ന് കരുതിയാകും അണിയറപ്രവർത്തകർ ഈ സിനിമ ഉപേക്ഷിച്ചത്.
What happened to Fahadh’s Odiyan