മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ് തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പം സിനിമ; മലയാളത്തിലെ ഒന്നാം നിര നായികമാർക്കിടയിൽ സ്ഥാനം !! പിന്നീട് നടി റോമയ്ക്ക് സംഭവിച്ചതെന്ത് ?!

മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ് തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പം സിനിമ; മലയാളത്തിലെ ഒന്നാം നിര നായികമാർക്കിടയിൽ സ്ഥാനം !! പിന്നീട് നടി റോമയ്ക്ക് സംഭവിച്ചതെന്ത് ?!

നോട്ട്ബുക്ക്, ചോക്ലേറ്റ്, ലോലിപോപ്പ്, ജൂലൈ 4 തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് റോമ. ഏകദേശം ഇരുപതോളം മലയാള സിനിമകളിലും, തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള നായികാ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. കാരണം, റോമാ തന്നെ ഒരഭിമുഖത്തിൽ പറയുകയുണ്ടായി.

മലയാളത്തിലെ ഒന്നാം നിര നായികമാർക്കിടയിൽ സ്ഥാനമുണ്ടായിരുന്ന റോമ സിനിമ മടുത്തിട്ടാണ് വിട്ടു നിൽക്കുന്നത് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരേ ജനുസ്സിൽ പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമർ വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് തനിക്ക് കൂടുതൽ വരുന്നതെന്നും താരം പറയുന്നു.

ഇങ്ങനെ തുടർച്ചയായി ഒരുപോലെയുള്ള വേഷം തേടിയെത്തിയപ്പോൾ ശരിക്കും മടുപ്പ് തോന്നിയെന്നും, അതിനാലാണ് സിനിമയിൽ നിന്ന് വിട്ടുനിന്നതെന്നും റോമാ വ്യക്തമാക്കി. ഇടക്ക് ഡാൻസ് ബാറുകളിലും, പബ്ബുകളിലും താരം അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളും വൈറൽ ആയി മാറിയിരുന്നു.

What happened to actress Roma ?!

Abhishek G S :