യുവാക്കളുടെയെല്ലാം ഹൃദയം കീഴടക്കി വിജയ് ദേവര്കൊണ്ട അർജുൻ റെഡ്ഢിയിലൂടെ കടന്നു വരികയായിരുന്നു. ആദ്യ ചിത്രമല്ലെങ്കിലും അർജുൻ റെഡ്‌ഡിയാണ് വിജയ്ക്ക് നല്ല ഹിറ്റ് നൽകിയത്. പിന്നീടിങ്ങോട്ട് യുവ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയായിരുന്നു.
എന്നാൽ ഇപ്പോൾ തെലുങ്ക് സിനിമ ലോകത്തു നിന്നുമെത്തുന്ന വാർത്തകൾ പറയുന്നത് വിജയ് ദേവര്കൊണ്ട അസുഖബാധിതൻ ആണെന്നാണ് . കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടെ അനുഭവപ്പെട്ട വിജയ് ഒരു ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടിരുന്നു .
എന്നാൽ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ആശുപത്രിയിൽ പോയത് വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പിക്കാൻ വേണ്ടിയാണെന്നും വിജയ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. പക്ഷെ നടി നിഹാരികയുടെ പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ഫങ്ക്ഷനിൽ വിജയ് പങ്കെടുത്തിരുന്നു.
ആകെ ക്ഷീണിതനായാണ് വിജയ് ചടങ്ങിൽ എത്തിയത്. പഴയ പോലെ ഉത്സാഹമോ ആവേശമോ സംസാരത്തിലും പെരുമാറ്റത്തിലും ഉണ്ടായില്ല. ഇതോടെ പ്രിയ താരം തീരെ സുഖമില്ലാത്ത അവസ്ഥയിലാണെന്ന് സങ്കടത്തിലാണ് ആരാധകർ.
പക്ഷെ വയ്യാത്ത സമയത്തും ചടങ്ങിനെത്തിയതിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മറ്റു താരങ്ങൾ സമയവും സൗകര്യവും ഉണ്ടെങ്കിൽ പോലും ചെയ്യാത്ത കാര്യമാണ് വിജയ് ചെയ്തിരിക്കുന്നതെന്നു ആരാധകർ പ്രതികരിക്കുന്നു.
what happend to vijay devarakonda ?