‘എല്ലാവർക്കും കരാർ’; സിനിമാപെരുമാറ്റച്ചട്ടത്തിലെ അഞ്ച് പ്രധാന നിർദേശങ്ങളിൽ ആദ്യത്തെ നിർദ്ദേശം മുന്നോട്ട് വെച്ച് ഡബ്ല്യു.സി.സി

മലയാള സിനിമാ വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളോടെ പരമ്പര ആരംഭിക്കുമെന്ന് മലയാള നടിമാരുടെ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ പരമ്പരയുടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനായി ‘എല്ലാവർക്കും കരാർ’ എന്ന നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ഡബ്ല്യു.സി.സി.

സിനിമാപെരുമാറ്റച്ചട്ടത്തിലെ അഞ്ച് പ്രധാന നിർദേശങ്ങളിൽ ആദ്യത്തേതാണ് ഇത്. അഭിനേതാക്കൾ ഉൾപ്പടെയുള്ള എല്ലാവർക്കും കരാർ കൊണ്ടുവരണമെന്ന് ഡബ്ല്യു.സി.സി. നിർദേശിക്കുന്നു. ‘പോഷ്’ ക്ലോസ് എല്ലാ കരാറിലും വേണമെന്നും കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള നിർദേശം വേണമെന്നും ഡബ്ല്യു.സി.സി. ചൂണ്ടിക്കാട്ടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യു.സി.സിയുടെ നീക്കം. കഴിഞ്ഞ ദിവസം, മലയാള നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേത്. രാഷ്ട്രീയം കലർത്താതെ അവർക്ക് പിന്തുണ നൽകണം എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.

അതേസമയം, സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് വിമൺ ഇൻ സിനിമ കളക്‌ടീവ്.

ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആ ക്രമണങ്ങൾക്ക് കാരണമെന്നും ഇതിനായി വ്യാജ അക്കൗണ്ടുകൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും, പ്രതികരിക്കുന്ന സ്‌ത്രീകളെ മാനസികമായി തകർക്കുകയാണ് പുരുഷാധിപത്യത്തിൻറെ പ്രവണതയെന്നും ഡബ്ല്യൂസിസി വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :