തലവന്‍ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വിഎന്‍ വാസവന്‍

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നില്‍ക്കുമ്പോള്‍ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോന്‍ ആസിഫ് അലി കോംബോയില്‍ ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എന്ന ചിത്രം. ചിത്രത്തിന്റെ വിജയാഘോഷത്തിലിതാ ഇപ്പോള്‍ മന്ത്രി വിഎന്‍ വാസവനും പങ്കുചേര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലാണ് വിഎന്‍ വാസവന്‍ തലവന്‍ ടീമിന്റെ കൂടെ നില്‍ക്കുന്നത് കാണാന്‍ സാധിക്കുക.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം ദീപക് ദേവ്, ഛായാഗ്രഹണം ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയന്‍ മങ്ങാട്, സൗണ്ട് രംഗനാഥ് രവി, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ജിഷാദ് തുടങ്ങിയവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.

Vijayasree Vijayasree :