പ്രമുഖ വ്ലോഗർ ജുനൈദ് മരിച്ചു. 32 വയസായിരുന്നു പ്രാം വാഹനാപകടത്തിൽ ആണ് അന്ത്യം സംഭലിച്ചത്. മഞ്ചേരി മരത്താണിയിൽ വെച്ച് ജുനൈദ് സഞ്ചരിച്ച ബൈക്ക് റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്.
റോഡരികിൽ രക്തം വാർന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. ഉടന‍് തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ ജീവലൻ രക്ഷിക്കാനായില്ല.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മാർച്ച് 1ന് മലപ്പുറം പോലീസ് ജുനൈദിനെ അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ നിന്നാണ് ജുനൈദിനെ പിടികൂടിയത്.