നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് വികെ ശ്രീരാമന്‍. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ കടുത്ത രീതിയിലുളള വിമര്‍ശനമാണ് ഉയകുന്നത്. വി.കെ.ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചൊല്ലിയാണ് വിവാദം.
ഈ കുറിപ്പിനെ പിന്തുണച്ച് ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടവും രംഗത്തെത്തി. വികെ ശ്രീരാമന്റെ കുറിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ശ്രീരാമന്റെ കുറിപ്പിന് ഇമോജിയിലൂടെ പിന്തുണ അറിയിക്കുകയാണ് സുനില്‍ പി ഇളയിടം ചെയ്തത്.
വലിയ വിമര്‍ശനമാണ് ഈ പ്രതികരണങ്ങള്‍ക്കതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. തികഞ്ഞ ബ്രാഹ്മണ ബോധമാണ് ഇത്തരം ചിന്തയ്ക്ക് പിന്നിലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ‘തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ നിരോധിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക ബുദ്ധിജീവികളും’ എന്നാണ് പോസ്റ്റിന് മറുപടിയായി വന്ന ഒരു കമന്റ്.
വികെ ശ്രീരാമന്റെ പോസ്റ്റ് ഇങ്ങനെ;
ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും
അത്.
പറയരുത്, കേള്‍ക്കരുത്, കാണരുത്
കുഴി മന്തി