ഡല്‍ഹി ഫയല്‍സിനായി ഗാന്ധി ആശ്രമം സന്ദര്‍ശിച്ച് വിവേക് അഗ്‌നിഹോത്രി

ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ ‘ദ കശ്മീര്‍ ഫയല്‍സ്’, ‘ദ വാക്‌സിന്‍ വാര്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പുതിയ സിനിമയുടെ ജോലികളിലേക്ക് കടന്നിരിക്കുകയാണ് സംവിധായകന്‍. ദ ഡല്‍ഹി ഫയല്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗവേഷണത്തിനായി സംവിധായകന്‍ സേവാഗ്രാമിലെ ഗാന്ധി ആശ്രമം സന്ദര്‍ശിച്ചു.

ഡല്‍ഹി ഫയല്‍സിന്റെ ഗവേഷണത്തിനായി, സേവാഗ്രാമിലെ ഗാന്ധിയുടെ ആശ്രമത്തില്‍ ദിവസങ്ങള്‍ ചെലവഴിച്ചു. ലോകത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഗാന്ധിയെ അഭിമുഖം നടത്താന്‍ ഇവിടെ തങ്ങിയിരുന്നു.

എല്ലാ മാതാപിതാക്കളും കുട്ടികളെ ഒരിക്കലെങ്കിലും അവിടെ കൊണ്ടുപോകണം.

തികച്ചും പ്രചോദനം നല്‍കുന്നതാണെന്നും കേരളം മുതല്‍ കൊല്‍ക്കത്ത വരെ ഡല്‍ഹി ഫയല്‍സുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി താന്‍ യാത്ര ചെയ്തുവെന്നും നൂറോളം പുസ്തകങ്ങള്‍ വായിച്ചുവെന്നും വിവേക് അഗ്‌നിഹോത്രി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ഡല്‍ഹി ഫയല്‍സിന്റെ പ്രമേയം എന്താണെന്ന് സംവിധായകന്‍ വ്യക്തമാക്കിട്ടില്ല. 1990ല്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന വംശഹത്യയേക്കുറിച്ചാണ് ദ കശ്മീര്‍ ഫയല്‍സിന്റെ പ്രമേയം. അനുപം ഖേര്‍, മിഥുന്‍ ചക്രബര്‍ത്തി, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 250 കോടിയിലേറെ രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

Vijayasree Vijayasree :