33ാം പിറന്നാൾ ആഘോഷമാക്കി വിസ്മയ മോഹൻലാൽ; വൈറലായി ചിത്രങ്ങൾ

മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. എന്നാൽ മലയാളികൾക്ക് അത്ര സുപരിചിതയല്ല വിസ്മയ.

വളരെ വിരളമായി ചില ഫങ്ഷനുകൾക്ക് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമാണ് വിസ്മയ ക്യാമറ കണ്ണുകളിൽ ഉൾപ്പെട്ടിട്ടുള്ളത്. വിദേശത്താണ് വിസ്മയ പഠിച്ചതും ജീവിതം ചിലവഴിക്കുന്നതും. അച്ഛനെപ്പോലെ സകലകലവല്ലഭയായ വിസ്മയ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യം ചിത്രരചയും എഴുത്തും യാത്രകളുമാണ്. തന്റെ യാത്ര വിശേഷങ്ങളും യാത്രയിൽ കാണുന്ന കാഴ്ചകളും ഇൻസ്റ്റഗ്രാം പോസ്റ്റുകളായും ഫോട്ടോകളായും പങ്കുവയ്ക്കാറുണ്ടെങ്കിലും വിസ്മയ സ്വന്തം ചിത്രങ്ങൾ പങ്കുവെയ്ക്കാറില്ല.

കഴിഞ്ഞ ദിവസമായിരുന്നു താരപുത്രിയുടെ 33ാം പിറന്നാൾ. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിവസം വിസ്മയ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നത്. വെള്ള ഗൗണിൽ അതീവ സുന്ദരിയും സന്തോഷവതിയും ആയിരുന്നു വിസ്മയ എന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിസ്മയ ചിത്രങ്ങളും പോസ്റ്റുകളും പങ്കുവച്ചിരിയ്ക്കുന്നത്.

വിസ്മയയുടെ 33 ആം പിറന്നാളിന് മറ്റൊരു പ്രത്യേകതകൂടെ ഉണ്ടായിരുന്നു. മാർച്ച് 27 ന് വിസ്മയയുടെ ബർത്ത് ഡേ സെലിബ്രേഷന് ഒപ്പം തന്നെയാണ് മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനും റിലീസ് ആയത്. അച്ഛന്റെ സിനിമയുടെ വൻ ആഘോഷത്തിന്റെ നിറവിലാണ് രാത്രി വിസ്മയയുടെ ബർത്ത് ഡേ സെലിബ്രേഷനും നടന്നത്.

രാവിലെ മകൾക്ക് ആശംസകൾ അറിയിച്ച് മോഹൻലാൽ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു. ജന്മദിനാശംസകൾ, മായ കുട്ടി! ഓരോ ദിവസവും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്ക് നീ എത്തട്ടെ മോളെ, നിന്റെ ജീവിതത്തിൽ സന്തോഷവും പുഞ്ചിരിയും നിറയട്ടെ. നിന്നെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. നിന്നെ ഞാൻ അത്രയും സ്നേഹിക്കുന്നു. എന്നും മോഹൻലാൽ കുറിച്ചു. ഈ പോസ്റ്റിന് താഴെ നിരവധി ആരാധകർ ആണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ മാത്രമാണ് വിസ്മയ പോസ്റ്റുകൾ പങ്കുവെയ്ക്കാറുള്ളത്. മുമ്പ് തന്റെ അമ്മ സുചിത്രയുടെയും ആന്റിയുടെയും സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷിയായ സന്തോഷം പങ്കിട്ട് വിസ്മയ എത്തിയിരുന്നു. ബ്രിട്ടീഷ് റോക്ക്/പോപ്പ് ഗായകനായ റോഡ് സ്റ്റിവാർട്ടിന്റെ പെർഫോമൻസ് ആസ്വദിക്കുന്ന സുചിത്ര മോഹൻലാലിന്റെ വീഡിയോയാണ് വിസ്മയ പങ്കിട്ടത്. എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. എന്റെ അമ്മയ്ക്ക് ഇത് എത്രമാത്രം പ്രധാനമാണെന്ന് അമ്മയെ അറിയുന്നവർക്ക് അറിയാം എന്നാണ് അമ്മയുടെ ഫാൻഗേൾ മൊമന്റിന്റെ വീഡിയോ പങ്കിട്ട് വിസ്മയ കുറിച്ചത്.

വിസ്മയ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പേരിൽ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിരുന്നു. ഇംഗ്ലീഷിലെ പുസ്തകം നക്ഷത്രധൂളികൾ എന്ന പേരിൽ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്. നാട്ടിൽ കുടുംബം മുഴുവൻ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. കോപ്പികളിൽ ഒരെണ്ണം കളിക്കൂട്ടുകാരൻ കൂടിയായ ചാലു ചേട്ടൻ എന്ന് വിളിക്കുന്ന ദുൽഖർ സൽമാന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വരില്ല എന്നുറപ്പുള്ള താരപുത്രിമാരിൽ ഒരാളാണ് വിസ്മയ മോഹൻലാൽ. എഴുത്തും വായനയും വരകളും യാത്രകളും മാർഷ്യൽ ആട്‌സും ക്ലേ ആർട്ടുകളുമൊക്കെയാണ് വിസ്മയയുടെ ഇഷ്ട വിനോദങ്ങൾ. സ്വന്തം ഫോട്ടോകൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളെക്കാൾ വിസ്മയ കൂടുതലും പങ്കുവയ്ക്കുന്നത് ഇത്തരം ഫോട്ടോകളും വീഡിയോകളും ഒക്കെയാണ്.

അതേസമയം, സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ വീഡിയോയിലൂടെ വിസ്മയയെ കാണാതായതിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ലാലും പ്രിയദർശനും കുടുംബമായി ഓസ്ട്രേലിയയിലേയ്ക്ക് പോയി. എന്നാൽ പിന്നെയാണ് കുട്ടികളുടെ കളിപ്പാട്ടം എടുത്തില്ലല്ലോ എന്ന് ലാലിൻറെ ശ്രദ്ധയിൽ പെടുന്നത്. ലാൽ കല്യാണിയോടും പ്രണവിനോടും ചോദിച്ചു മറന്നുപോയി എന്ന മറുപടി നൽകുന്നു.

എന്നാൽ ശ്രദ്ധക്കുറവിനും ഓർമ്മക്കുറവിനും സുചിത്രയെയും ലിസിയെയും വഴക്ക് പറഞ്ഞു. ഒരു ക്ലാസ് തന്നെ എടുത്തു നൽകി. ഇനി നിങ്ങൾ ഒന്നും സൂക്ഷിക്കണ്ട ഞാൻ തന്നെ എല്ലാം സൂക്ഷിച്ചോളാം എന്നുപറഞ്ഞു എല്ലാവരുടെയും വിസയും പാസ്‌പോർട്ടും പണവും എല്ലാം ലാൽ തന്നെ സൂക്ഷിച്ചു. എയർപോർട്ടിന്റെ വെളിയിൽ ഇറങ്ങി അഞ്ചുമണിക്കൂർ യാത്ര. ആ യാത്രയിൽ എല്ലാം എല്ലാരേയും ഉപദേശിച്ച മോഹൻലാൽ പക്ഷെ പിന്നെയാണ് തിരിച്ചറിഞ്ഞത് എല്ലാവരുടെയും പാസ്‌പോർട്ടും വിസയും പണവും അടങ്ങുന്ന പെട്ടി എടുക്കാൻ അദ്ദേഹം മറന്നു എന്ന്.

പെട്ടെന്ന് തന്നെ എയർപോർട്ടിൽ പില്ലറിന്റെ അരികിലേക്ക് എത്തി ഭാഗ്യത്തിന് പെട്ടി അവിടെ ഉണ്ട്. പക്ഷെ ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം എല്ലാവരെയും ഉപദേശിക്കാൻ വളരെ എളുപ്പമാണ് പക്ഷെ പ്രാവർത്തികം ആക്കാനാണ് പാടെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. പക്ഷേ പിന്നെയാണ് സംഭവബഹുലമായ മറ്റൊരു സംഭവം നടക്കുന്നത്. താമസസ്ഥലത്തുന്നും ലിഫ്റ്റിലേക്ക് കയറുന്നതിന്റെ ഇടയിൽ വിസ്മയെ ഇടക്ക് വച്ച് കാണാതെ പോയി.

അവിടെ അവർ താമസിച്ചിരുന്നത് ഹോട്ടലിലെ മുപ്പത്തിനാലാമത്തെ നിലയിലായിരുന്നു. ലിഫ്റ്റിൽ താഴേയ്ക്ക് വരികയാണ് പന്ത്രണ്ടാമത്തെ നിലയിലെത്തിയപ്പോൾ അവിടെയിറങ്ങിയവരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ മകളും ഇറങ്ങി. കുട്ടി ഇറങ്ങുന്നത് കാണുമ്പോഴേക്ക് ഡോർ അടഞ്ഞ് താഴേക്ക് പോയി. എതിർവശമുണ്ടായിരുന്ന മറ്റൊരു ലിഫ്റ്റ് തുറന്നിരിക്കുന്നത് കണ്ട് കുട്ടി അതിലേക്ക് കയറി. പിന്നീട് കടന്നുപോയ ഓരോ നിമിഷവും ലാൽ അഭിനയിച്ച ക്ലൈമാക്സുകളെ കടത്തിവെട്ടുന്നതായിരുന്നു.

ലാൽ വെപ്രാളപ്പെട്ട് ആകെ പാനിക്കായി. എന്ത് ചെയ്യണമെന്നറിയാതെ, ഓരോരോ ഫ്‌ളോറിലുമിറങ്ങി കുട്ടിയെ തെരഞ്ഞു. ജീവിതത്തിലൊരിക്കൽ പോലും ഇതുപോലൊരു ലാലേട്ടനെ കണ്ടിട്ടില്ലെന്ന് ലിസി സാക്ഷ്യപ്പെടുത്തുന്നു. ഏത് നിമിഷവും നിയന്ത്രണംവിട്ട് പൊട്ടിക്കരയുന്ന രീതിയിലായിരുന്നു ലാൽ. അവസാനം മുപ്പതാമത്തെ നിലയിൽ നിന്ന് തന്റെ മകളെ കണ്ടെത്തിയപ്പോഴാണ് ലാലിന് ജീവൻ വീണത്. എല്ലാവരുടെയും ശ്വാസം നേരെ വീണതും അപ്പോഴായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു.

മകളുടെ പിറന്നാൾ ദിനത്തിൽ തന്നെ എമ്പുരാൻ റിലീസ് ചെയ്യുന്ന സന്തോഷം റിലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോൾ തന്നെ സുചിത്ര പങ്കുവെച്ചിരുന്നു. എമ്പുരാൻ തിയറ്ററുകളിലെത്തുന്ന മാർച്ച് 27ന് എനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്. അതേ ദിവസമാണ് എന്റെ മകളുടെ ജന്മദിനം.

അതിനാൽ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ് എന്നായിരുന്നു സുചിത്ര കുറച്ച് നാളുകൾക്ക് മുമ്പ് എമ്പുരാനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. പ്രണവ് അച്ഛന്റെ വഴിയെ സിനിമയിലേക്ക് എത്തിയെങ്കിലും വിസ്മയയ്ക്ക് സിനിമാ മോഹങ്ങളില്ല. എന്തിന് ഇന്നേവരെ മോഡലിങ് പോലും ട്രൈ ചെയ്തിട്ടില്ല. മീനാക്ഷി ദിലീപ്, ഉർവശിയുടെ മകൾ തേജാലക്ഷ്മി തുടങ്ങിയവർ സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ്.

മാത്രമല്ല സിനിമാക്കാരുടെ ഫങ്ഷനുകളിലും സജീവ സാന്നിധ്യമായി ഉണ്ടാകാറുണ്ട്. എന്നാൽ വിസ്മയയ്ക്ക് ഇത്തരം താൽപര്യങ്ങളൊന്നുമില്ല. ചേട്ടനെപ്പോലെ യാത്രകളും എഴുത്തും എല്ലാമാണ് വിസ്മയയുടേയും വഴി. അതുപോലെ മുപ്പത്തിമൂന്ന് വയസ് പിന്നിട്ടുവെന്ന് പറഞ്ഞ് മകളെ വിവാഹത്തിന് നിർബന്ധിക്കുന്ന അച്ഛനുമല്ല മോഹൻലാൽ. മകളുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമാണ് എന്നും ലാലും സുചിത്രയും വിലകൽ‌പ്പിച്ചിട്ടുള്ളത്.

ലൈം ലൈറ്റിൽ നിന്നും മാറിയുള്ള വിസ്മയയുടേയും പ്രണവിന്റേയും ഒതുങ്ങിയ ജീവിതം താരങ്ങളുടെ മക്കൾക്ക് മാതൃകയാണെന്നാണ് ആരാധകർ പറയാറുള്ളത്. ഇപ്പോൾ വിസ്മയ മാർഷ്വൽ ആർട്സ് പഠിക്കുകയാണ്. അവരെപ്പോൾ കല്യാണം കഴിക്കണം ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവർക്ക് വിട്ടു. എപ്പോഴും എല്ലാവർക്കും എപ്പോൾ കല്യാണം കഴിക്കും എന്ന ചോദ്യമാണ്. പക്ഷെ ഞാൻ അങ്ങനെ ചോദിക്കില്ല.

നിങ്ങൾക്ക് സെറ്റിൽ ഡൗൺ ചെയ്യണമെന്ന് പറയുമ്പോൾ നിങ്ങൾ വന്ന് പറയൂ എന്നാണ് പറയാറ്. അത് അവരുടെ തീരുമാനമാണ് എന്നാണ് മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ പ്രതികരിച്ച് സുചിത്ര പറഞ്ഞത്. അവസാനമായി റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ സിനിമ വർഷങ്ങൾക്കുശേഷമാണ്.

അതേസമയം, എങ്ങും എമ്പുരാൻ തരംഗമാണ്. ലോകം മുഴുവൻ കാത്തിരുന്ന ഒരു മലയാള സിനിമയാണ് പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ എമ്പുരാൻ. ലൂസിഫർ എന്ന ബമ്പർ ഹിറ്റിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതിനോടകം പ്രീസെയിലിൽ വൻ കളക്ഷൻ നേടി കഴിഞ്ഞു. അഡ്വാൻസ് ബുക്കിംഗിൽ നിന്ന് 50 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ട്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്.

ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

Vijayasree Vijayasree :