മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ എമ്പുരാൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇന്ന് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നേരത്ത, ഇതുവരെ 58 കോടിയിലേറെ അഡ്വാൻസ് ടിക്കറ്റ് സെയിൽസിലൂടെ ചിത്രം നേടിയെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതോടെ അതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് മോഹൻലാൽ. . ഈ സന്തോഷത്തേക്കാൾ ഓക്കേ ഉപരി ലാലേട്ടനെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷം കൂടി ജീവിതത്തിലുണ്ട്.
ഏക മകൾ വിസ്മയയുടെ പിറന്നാൾ ദിനമാണ് ഇന്ന്. 33ാം വയസിലേക്ക് താര പുത്രി കടന്നപ്പോൾ നിന്റെ അച്ഛൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു മോളെ എന്നാണ് ലാലേട്ടൻ കുറിച്ചത്. അന്ന് സുചിത്ര പറഞ്ഞ ആ ദിവസം കൂടിയാണ് മാർച്ച് 27. സിനിമയുടെ ടീസർ റിലീസ് ചടങ്ങിലാണ് ഇക്കാര്യത്തെ കുറിച്ച് സുചിത്ര പറഞ്ഞിരുന്നത്.
പിന്നാലെ പതിവ് തെറ്റിക്കാതെ ഇത്തവണയും മകൾക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ എത്തിയിട്ടുണ്ട്. ജന്മദിനാശംസകൾ, മായ കുട്ടി! ഓരോ ദിവസവും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്ക് നീ എത്തട്ടെ മോളെ, നിന്റെ ജീവിതത്തിൽ സന്തോഷവും പുഞ്ചിരിയും നിറയട്ടെ. നിന്നെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. നിന്നെ ഞാൻ അത്രയും സ്നേഹിക്കുന്നു. എന്നും മോഹൻലാൽ കുറിച്ചു. ഈ പോസ്റ്റിന് താഴെ നിരവധി ആരാധകർ ആണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.
എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ… നീ എപ്പോഴും സ്‌നേഹവും സന്തോഷവും കൊണ്ട് അനുഗ്രഹീതയായിരിക്കട്ടെ എന്നാണ് താരം കഴിഞ്ഞ വർഷം കുറിച്ചിരുന്നത്. അച്ഛന്റെ ചെല്ലക്കുട്ടി വിസ്മയയാണെന്നാണ് പോസ്റ്റിൽ നിന്നും വ്യക്തമാകുന്നതെന്നാണ് ആരാധകർ പറയുന്നത്. കാരണം ഇതുവരെയും പ്രണവിന് പിറന്നാൾ ആശംസിച്ച് കുറിപ്പൊന്നും മോഹൻലാൽ പങ്കുവെച്ചിട്ടില്ല. പൊതുവെ പെൺമക്കൾക്ക് അച്ഛനോടാണ് പ്രിയം എന്നാണല്ലോ പറയപ്പെടുന്നത് എന്നും ആരാധകർ പറയുന്നു.
സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ മാത്രമാണ് വിസ്മയ പോസ്റ്റുകൾ പങ്കുവെയ്ക്കാറുള്ളത്. മുമ്പ് തന്റെ അമ്മ സുചിത്രയുടെയും ആന്റിയുടെയും സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷിയായ സന്തോഷം പങ്കിട്ട് വിസ്മയ എത്തിയിരുന്നു. ബ്രിട്ടീഷ് റോക്ക്/പോപ്പ് ഗായകനായ റോഡ് സ്റ്റിവാർട്ടിന്റെ പെർഫോമൻസ് ആസ്വദിക്കുന്ന സുചിത്ര മോഹൻലാലിന്റെ വീഡിയോയാണ് വിസ്മയ പങ്കിട്ടത്. എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. എന്റെ അമ്മയ്ക്ക് ഇത് എത്രമാത്രം പ്രധാനമാണെന്ന് അമ്മയെ അറിയുന്നവർക്ക് അറിയാം എന്നാണ് അമ്മയുടെ ഫാൻഗേൾ മൊമന്റിന്റെ വീഡിയോ പങ്കിട്ട് വിസ്മയ കുറിച്ചത്.
വിസ്മയ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പേരിൽ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിരുന്നു. ഇംഗ്ലീഷിലെ പുസ്തകം നക്ഷത്രധൂളികൾ എന്ന പേരിൽ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്. നാട്ടിൽ കുടുംബം മുഴുവൻ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകപ്രകാശനം ചെയ്തത്. കോപ്പികളിൽ ഒരെണ്ണം കളിക്കൂട്ടുകാരൻ കൂടിയായ ചാലു ചേട്ടൻ എന്ന് വിളിക്കുന്ന ദുൽഖർ സൽമാന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
അതേസമയം, പ്രകൃതിയെ സ്‌നേഹിക്കുന്ന അതിനോടിണങ്ങി ജീവിക്കുന്ന വ്യക്തി കൂടിയാണ് മായ. സർവോപരി എഴുത്തുകാരിയെന്ന് പറഞ്ഞില്ലെങ്കിൽ പൂർണമാവില്ല. ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പേരിൽ വിസ്മയ ഒരു കവിതാസമാഹാരം എഴുതിയിരുന്നു. ഇംഗ്ലീഷിലെ പുസ്തകം നക്ഷത്രധൂളികൾ എന്ന പേരിൽ മലയാളത്തിലുമുണ്ട്.
നാട്ടിൽ കുടുംബം മുഴുവൻ പങ്കെടുത്ത ചടങ്ങിലാണ് വിസ്മയ തന്റെ പുസ്തകം പ്രകാശനം ചെയ്തത്. കോപ്പികളിൽ ഒരെണ്ണം കളിക്കൂട്ടുകാരൻ കൂടിയായ ചാലു ചേട്ടൻ എന്ന് വിളിക്കുന്ന ദുൽഖർ സൽമാന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇടയ്ക്ക് തായ്‌ലൻഡിൽ പോയി മോതായ് ചെയ്ത് ശരീരഭാരം കുറച്ച വിശേഷവും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു.
ഈ പുസ്തകത്തിന് മോഹൻലാൽ എഴുതിയ ആമുഖവും ശ്രദ്ധേയമാണ്. ‘എന്റെ ജീവിതത്തിലെ പരമപ്രധാനമായ നിമിഷം രചനയുടെതാണ്. എഴുതാനിരിക്കുമ്പോൾ ഞാൻ തീർത്തും ഏകാകിയാണ്.’ പറയുന്നത് ഗബ്രിയേൽ ഗാർസ്യ മാർകേസ്. ലോകപ്രശസ്തനായ സ്പാനിഷ് എഴുത്തുകാരൻ. എത്ര വാസ്തവം! വാക്കുകൾ ആദ്യം പിറന്നുവീഴുക മനസ്സിന്റെ ഭൂമികയിലാണ്. തുടർന്ന് ഹൃത്തടത്തോട് ഏറ്റം അടുത്തുനില്ക്കുന്ന ചിന്തകളെ സ്വാംശീകരിച്ചുകൊണ്ട് ശൂന്യമായ താളിന്മേൽ ജലപാതം കണക്ക് അവ വന്നു പതിക്കുന്നു. പ്രജ്ഞയുടെ ഉജ്ജ്വലമായ തിളക്കം ആ പ്രവാഹത്തെ പ്രകാശിപ്പിക്കുന്നു. ഏതോ വിദൂരമായ മൂലയിലിരിക്കുന്ന, അജ്ഞാതനായ വായനക്കാരനെ അതു ചെന്നു തൊടുന്നു / സ്പർശിക്കുന്നു.
പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെ സൃഷ്ടികളിലൂടെ കടന്നുപോകേ, എന്നിലെ അഭിനേതാവ് ഇതേ അപാരത, വാക്കുകളുടെ വർണനാതീതമായ കരുത്ത് അനുഭവിച്ചറിയാറുണ്ട്. സൃഷ്ടിയുടെ യാമങ്ങളിൽ ഏകാന്തചാരിയായ എഴുത്തുകാരൻ അനുഭവിക്കുന്നതെന്തോ അതിനെ ഞാൻ സ്വാംശീകരിക്കുന്നു. എന്റെതായ കലാരൂപത്തിലൂടെ അതിനെ പുനരാവിഷ്‌കരിക്കുന്നു.
ചിത്രകലയും ഏകാന്തമായ സപര്യതന്നെയാണ്. കുറെക്കൂടി സങ്കീർണമായ യത്‌നം. നിറങ്ങളും രൂപങ്ങളും ചിത്രകാരന്റെ വിരലിനു ചുവട്ടിൽവെച്ച് പ്രണയബദ്ധരായ് ഇഴുകിച്ചേരുമ്പോൾ ആസ്വാദകന്റെയുള്ളിലും ഊഷ്മളവികാരങ്ങളുടെ നിശ്ശബ്ദവിസ്‌ഫോടനം സംഭവിക്കുന്നു. കലയുടെ പ്രതിബിംബസ്വഭാവമാണിതിനു പിന്നിലെന്നു ഞാൻ വിശ്വസിക്കുന്നു. മനുഷ്യാനുഭവങ്ങളുടെ ദർപ്പണത്തിൽ ‘നീ’, ‘അപരൻ’ എന്നൊക്കെയുള്ള സാങ്കല്പിക അതിർവരമ്പുകൾ അലിഞ്ഞില്ലാതാവുന്നു.
കവിതയെന്ന അതിസൂക്ഷ്മമായ സാഹിത്യശാഖയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ ഞാനാളല്ല. വ്യക്തിപരമായി കവിത എനിക്കെന്ത് എന്നു മാത്രം ഞാനിവിടെ പറയാനാഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സൂക്ഷ്മതയും വാക്ചാതുരിയും തമ്മിലുള്ള കമനീയമായ ഒരു മേളനമാണ് കവിത. വാക്കുകളുടെ നിഗൂഢമായ കരുത്തിലേക്ക് ആഴ്ന്നിറങ്ങാൻ അഗാധമായ ധ്യാനം ആവശ്യമാണ്. വളരെ കുറച്ചു വാക്കുകൾകൊണ്ട് വികാരങ്ങളുടെ ഒരു വിസ്തൃതപ്രപഞ്ചം തീർക്കുന്ന മഹാകവികൾ. അതിനാലാണ് ആ വരികൾക്കിത്രമേൽ സാർവലൗകികമായ സ്വീകാര്യത. സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികളെ ഉല്ലംഘിക്കാനവർക്കു കഴിയുന്നതും അതുകൊണ്ടുതന്നെ.
അത്തരം കവികളുടെ ഔന്നത്യമാർന്ന പ്രതിരൂപമാണ് പരമ്പരാഗത ജാപ്പനീസ് ഹൈക്കുവിന്റെ ഉപജ്ഞാതാവ് മറ്റ്‌സുവോ ബാഷോ. അദ്ദേഹത്തിൽനിന്നു പുറപ്പെടുന്ന ഓരോ വരിയും ഐന്ദ്രികമായ ആഹ്ലാദാനുഭൂതിയാണ്. അവ യാത്രയാണ്. അതേസമയം ലക്ഷ്യസ്ഥാനവും.യാത്ര എന്നത് വീടുതന്നെ,’ ബാഷോ പറയുന്നുവെന്നുമാണ് മോഹൻലാൽ കുറിച്ചത്.
പബ്ലിഷ് ചെയ്യാൻ വേണ്ടി എഴുതിയതല്ല, പലപ്പോഴായി എഴുതിവച്ച കവിതകൾ ഒരു പുസ്തകമാക്കുകയായിരുന്നു എന്ന് ഒരു സഹയാത്രികയായ ബ്ലോഗർക്ക് നൽകിയ അഭിമുഖത്തിൽ വിസ്മയ പറഞ്ഞിരുന്നു. ഇപ്പോൾ ഈ പുസ്തകതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണത്രെ വിസ്മയ.
അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വരില്ല എന്നുറപ്പുള്ള താരപുത്രിമാരിൽ ഒരാളാണ് വിസ്മയ മോഹൻലാൽ. എഴുത്തും വായനയും വരകളും യാത്രകളും മാർഷ്യൽ ആട്‌സും ക്ലേ ആർട്ടുകളുമൊക്കെയാണ് വിസ്മയയുടെ ഇഷ്ട വിനോദങ്ങൾ. സ്വന്തം ഫോട്ടോകൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളെക്കാൾ വിസ്മയ കൂടുതലും പങ്കുവയ്ക്കുന്നത് ഇത്തരം ഫോട്ടോകളും വീഡിയോകളും ഒക്കെയാണ്.
അതേസമയം, സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ വീഡിയോയിലൂടെ വിസ്മയയെ കാണാതായതിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ലാലും പ്രിയദർശനും കുടുംബമായി ഓസ്ട്രേലിയയിലേയ്ക്ക് പോയി. എന്നാൽ പിന്നെയാണ് കുട്ടികളുടെ കളിപ്പാട്ടം എടുത്തില്ലല്ലോ എന്ന് ലാലിൻറെ ശ്രദ്ധയിൽ പെടുന്നത്. ലാൽ കല്യാണിയോടും പ്രണവിനോടും ചോദിച്ചു മറന്നുപോയി എന്ന മറുപടി നൽകുന്നു.
എന്നാൽ ശ്രദ്ധക്കുറവിനും ഓർമ്മക്കുറവിനും സുചിത്രയെയും ലിസിയെയും വഴക്ക് പറഞ്ഞു. ഒരു ക്ലാസ് തന്നെ എടുത്തു നൽകി. ഇനി നിങ്ങൾ ഒന്നും സൂക്ഷിക്കണ്ട ഞാൻ തന്നെ എല്ലാം സൂക്ഷിച്ചോളാം എന്നുപറഞ്ഞു എല്ലാവരുടെയും വിസയും പാസ്‌പോർട്ടും പണവും എല്ലാം ലാൽ തന്നെ സൂക്ഷിച്ചു. എയർപോർട്ടിന്റെ വെളിയിൽ ഇറങ്ങി അഞ്ചുമണിക്കൂർ യാത്ര. ആ യാത്രയിൽ എല്ലാം എല്ലാരേയും ഉപദേശിച്ച മോഹൻലാൽ പക്ഷെ പിന്നെയാണ് തിരിച്ചറിഞ്ഞത് എല്ലാവരുടെയും പാസ്‌പോർട്ടും വിസയും പണവും അടങ്ങുന്ന പെട്ടി എടുക്കാൻ അദ്ദേഹം മറന്നു എന്ന്.
പെട്ടെന്ന് തന്നെ എയർപോർട്ടിൽ പില്ലറിന്റെ അരികിലേക്ക് എത്തി ഭാഗ്യത്തിന് പെട്ടി അവിടെ ഉണ്ട്. പക്ഷെ ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം എല്ലാവരെയും ഉപദേശിക്കാൻ വളരെ എളുപ്പമാണ് പക്ഷെ പ്രാവർത്തികം ആക്കാനാണ് പാടെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.
പക്ഷേ പിന്നെയാണ് സംഭവബഹുലമായ മറ്റൊരു സംഭവം നടക്കുന്നത്. താമസസ്ഥലത്തുന്നും ലിഫ്റ്റിലേക്ക് കയറുന്നതിന്റെ ഇടയിൽ വിസ്മയെ ഇടക്ക് വച്ച് കാണാതെ പോയി. അവിടെ അവർ താമസിച്ചിരുന്നത് ഹോട്ടലിലെ മുപ്പത്തിനാലാമത്തെ നിലയിലായിരുന്നു. ലിഫ്റ്റിൽ താഴേയ്ക്ക് വരികയാണ് പന്ത്രണ്ടാമത്തെ നിലയിലെത്തിയപ്പോൾ അവിടെയിറങ്ങിയവരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ മകളും ഇറങ്ങി. കുട്ടി ഇറങ്ങുന്നത് കാണുമ്പോഴേക്ക് ഡോർ അടഞ്ഞ് താഴേക്ക് പോയി. എതിർവശമുണ്ടായിരുന്ന മറ്റൊരു ലിഫ്റ്റ് തുറന്നിരിക്കുന്നത് കണ്ട് കുട്ടി അതിലേക്ക് കയറി. പിന്നീട് കടന്നുപോയ ഓരോ നിമിഷവും ലാൽ അഭിനയിച്ച ക്ലൈമാക്സുകളെ കടത്തിവെട്ടുന്നതായിരുന്നു.
ലാൽ വെപ്രാളപ്പെട്ട് ആകെ പാനിക്കായി. എന്ത് ചെയ്യണമെന്നറിയാതെ, ഓരോരോ ഫ്‌ളോറിലുമിറങ്ങി കുട്ടിയെ തെരഞ്ഞു. ജീവിതത്തിലൊരിക്കൽ പോലും ഇതുപോലൊരു ലാലേട്ടനെ കണ്ടിട്ടില്ലെന്ന് ലിസി സാക്ഷ്യപ്പെടുത്തുന്നു. ഏത് നിമിഷവും നിയന്ത്രണംവിട്ട് പൊട്ടിക്കരയുന്ന രീതിയിലായിരുന്നു ലാൽ. അവസാനം മുപ്പതാമത്തെ നിലയിൽ നിന്ന് തന്റെ മകളെ കണ്ടെത്തിയപ്പോഴാണ് ലാലിന് ജീവൻ വീണത്. എല്ലാവരുടെയും ശ്വാസം നേരെ വീണതും അപ്പോഴായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു.