മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. മോഹൻലാലിന് ലഭിക്കുന്ന അതേ അംഗീകാരമാണ് താരപുത്രനും താരപുതിയ്ക്കും ലഭിക്കുന്നത്.
മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ഇടയ്ക്ക് ഒന്ന് രണ്ട്‍ സിനിമകൾ ചെയ്യുകയും പിന്നീട് തന്റെ ലോകത്തേക്ക് തിരിച്ചുപോകുകയുമാണ് ചെയ്യുന്നത്.
എന്നാൽ മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാലിന് സിനിമയോട് താല്പര്യമില്ല. താരം വേറെ ലോകത്താണ്. യാത്രകളും എഴുത്തും വായനയുമാണ് വിസ്മയയുടെ ലോകം.
ക്ലേ ആര്‍ട്‌സുകളോടും വരകളോടും പ്രത്യേക താത്പര്യമുണ്ട്. എങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമായ താരപുത്രിയുടെ ഓരോ വാർത്തകളും ചർച്ചയാകാറുണ്ട്.
വിസ്‌മയ പങ്കുവെക്കുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും പാതി മറച്ച മുഖമാണ്. എന്നാൽ ഇപ്പോഴിതാ മനോഹരമായ തന്റെ സ്വന്തം ഫോട്ടോ പങ്കുവച്ചിരിയ്ക്കുകയാണ്. തൊപ്പിവച്ച്, നിഷ്‌കളങ്കമായി പുഞ്ചിരിച്ചുകൊണ്ടുള്ള ഒരു ചിത്രമായിരുന്നു പങ്കുവെച്ചത്.
മാത്രമല്ല ഈ ചിത്രത്തിൽ വിസ്മയയുടെ മുഖത്തെ ആ തിളക്കവും അഴകും തന്നെയാണ് ആദ്യം ആകര്‍ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വിസ്മയ പങ്കുവച്ച ഫോട്ടോയ്ക്ക് നിരവധി ആരാധകരാണ് ലൈക്ക് ചെയ്യുന്നത്.