മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്.
എന്നാൽ മലയാളികൾക്ക് അത്ര സുപരിചിതയല്ല വിസ്മയ. മലയാള സിനിയമയുടെ നടന്ന വിസ്മയം മോഹൻലാലിൻറെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയെങ്കിലും തികച്ചും വേറിട്ട ലോകത്താണ് വിസ്മയ മോഹൻലാൽ ഉള്ളത്.
എഴുത്തിന്റെയും വരകളുടെയും ലോകത്ത് തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ചു കൊണ്ടിരിക്കുകയാണ് വിസ്മയ മോഹൻലാൽ. എന്നാൽ ഇപ്പോഴിതാ മലയാളികളെ ആവേശത്തിലാഴ്ത്തുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. മോഹൻലാലിൻറെ മകൻ പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആന്തണിയുടെ സംവിധാനത്തിലൂടെയാണ് ആദ്യ അരങ്ങേറ്റ ചിത്രം. ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രത്തിൽ നായികയായിട്ടാണ് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ജൂഡ് ആന്തണി തന്നെയാണ് ഈ വിവരം മലയാളികളെ അറിയിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം സംവിധായകൻ പങ്കുവെച്ചത്.
ജൂഡ് ആന്തണിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം
ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി… കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ.
ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് “ ”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ