നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനാകുന്നു. ഞങ്ങൾ ഇനി മൂന്ന് പേരാണ് എന്ന് സൂചിപ്പിച്ചാണ് വിഷ്ണു എത്തിയത്. ഭാര്യ ഐശ്വര്യയെ ചേർത്ത് നിർത്തിയൊരു ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു.ഭർത്താവ് എന്ന റോളിൽ നിന്നും അച്ഛൻ എന്ന വേഷം മാറാനൊരുങ്ങുകയാണ് വിഷ്ണു.
പുതിയ ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്പതിമാർക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.നടിമാരായ പ്രയാഗ മാർട്ടിൻ,മിർണ മേനോൻ എന്നിവർ വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകൾ നേർന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഐശ്വര്യയെ വിഷ്ണു തന്റെ ജീവിത സഖിയാക്കിയത്