സംഗീത സംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി!

പ്രശസ്ത സംഗീത സംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. ചെന്നൈയിൽ വെച്ച് സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു കല്യാണം.

ദൂരദർശനിൽ വാർത്താ അവതാരകയായിരുന്ന ഹേമലതയുടെ മകളാണ് പൂർണിമ കണ്ണൻ. മുൻപ് റേഡിയോ ജോക്കിയായിരുന്നു. പിന്നീടാണ് സം​ഗീത പിന്നണി​ഗായികയാകുന്നത്. ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്.

അമ്പിളിയിലെ ‘എന്റെ നെഞ്ചാകെ നീയല്ലേ’ എന്ന ഗാനവും സൂപ്പർഹിറ്റായി. പിന്നീട് നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മൻസിൽ, ഫാലിമി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമായി.

കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ പ്രേമലുവിന് സംഗീതമൊരുക്കിയതും വിഷ്ണു ആയിരുന്നു. പ്രാവിൻകൂട് ഷാപ്പ് ആണ് വിഷ്ണുവിന്റെ റിലിസിനൊരുങ്ങുന്ന ചിത്രം.

Vijayasree Vijayasree :