കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് വലിയ ഇഷ്ടമായി, നാദിർഷിക്ക പറഞ്ഞാൽ പിന്നെ ദിലീപേട്ടന് വേറൊന്നും ചിന്തിക്കാനില്ല; വീണ്ടും വൈറലായി വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകൾ

കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും ചേർന്ന് സിനിമയിലെത്തും മുമ്പ് നിരവധി ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും സൗഹൃദവും തമാശകളുമെല്ലാം തന്നെ ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുമുണ്ട്. ഇപ്പോഴിതാ ഇവരുടെ സൗഹൃദത്തെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

തുടക്കക്കാരുടെ സിനിമ എന്ന നിലയിൽ വിഷ്ണുവിന്റയും ബിബിന്റെയും സിനിമയ്ക്ക് പിന്തുണ നൽകിയവരാണ് ദിലീപും നാദിർഷയും. നാദിർഷ സംവിധായകനായപ്പോൾ ദിലീപ് നിർമാണത്തിലൂടെ പിന്തുണ കൊടുക്കുകയായിരുന്നു. ഇതോടെ തിരക്കഥയിൽ ദിലീപ് ഇടപെട്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാവുമെന്ന ആരോപണവും ഉയർന്ന് വന്നു.

മൂന്ന് പേർ ചേർന്നിട്ടാണ് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്. അമർ അക്ബർ അന്തോണിയുടെ നിർമാതാവായ ഡോ. സക്കറിയ തോമസ്, ദിലീപേട്ടൻ, നാദിർഷിക്കാ എന്നിവർ ചേർന്നാണ് നിർമാണം. ദിലീപേട്ടനും നാദിർഷിക്കയും ചേർന്ന് ഒരു കമ്പനിയിലൂടെയാണ് സിനിമ നിർമ്മിക്കുന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻ എന്നാണ് അതിന്റെ പേര്.

ദിലീപേട്ടനെ ഞങ്ങൾ സ്‌ക്രിപ്റ്റ് വായിച്ച് കേൾപ്പിച്ചിരുന്നു. സത്യം പറഞ്ഞാൽ നാദിർഷിക്കാ പറഞ്ഞാൽ പിന്നെ ദിലീപേട്ടന് വേറൊന്നും ചിന്തിക്കാനില്ല. നീ കോൺഫിഡന്റ് ആണോന്നാണ് ദിലീപേട്ടൻ നാദിർഷിക്കയോട് ചോദിച്ചത്. അതേന്ന് അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ നമുക്ക് ചെയ്യാമെടാ എന്ന ലൈനിലാണ് ദിലീപേട്ടൻ പറഞ്ഞത്.

‘അതിന് മുൻപ് കഥ ദിലീപേട്ടനെ കേൾപ്പിച്ചു എന്നേയുള്ളു. കഥ കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ ഇഷ്ടമാവുകയും ചെയ്തിരുന്നു. നിർമാണം ചെയ്യുന്നത് പുള്ളിയാണെന്ന് അറിഞ്ഞതോടെ പലരും മുൻവിധിയോടെ വന്നു. കഥയിൽ ദിലീപേട്ടൻ ഭയങ്കര ഇടപെടലൊക്കെ നടത്തിയിട്ടുണ്ടാവുമല്ലോ എന്നാണ് ചിലർ ചോദിച്ചത്. കഥ മുഴുവൻ തിരിത്തിയിട്ടുണ്ടാവുമല്ലേ എന്ന് ചോദിച്ചവരുമുണ്ട്. സത്യത്തിൽ അങ്ങനെയൊന്നും നടന്നിട്ടില്ല.

ദിലീപേട്ടന്റെ നിർദ്ദേശപ്രകാരം ഒരു തിരുത്തലും കഥയിൽ വരുത്തിയിട്ടില്ല. ആദ്യം എഴുതിയത് പോലെ തന്നെയാണ്. പുള്ളിയ്ക്ക് തോന്നിയ സജഷൻസ് പറഞ്ഞിട്ടുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് കഥയിൽ ചെറിയ പോളിഷ് ഒക്കെ നടത്തും. അതിന് മുൻപാണ് ദിലീപേട്ടന് കഥ വായിക്കാൻ കൊടുത്തത്. കുറച്ച് മാറ്റങ്ങൾ എല്ലായിടത്തും വരും. അത് മാത്രമേ വരുത്തിയിട്ടുള്ളുവെന്നും അതല്ലാതെ പ്രചരിക്കുന്നതിലൊന്നും സത്യമില്ലെന്നുമാണ്’ എന്നാണ് വിഷ്ണു പറയുന്നത്.

അതേസമയം, ഇന്ന് മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടാണ് വിഷ്ണുവും ബിബിനും. ബിബിൻ ജോർജിനൊപ്പം തിരക്കഥ ഒരുക്കി കൊണ്ടാണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. ഈ സിനിമയിൽ നായകനായി അഭിനയിച്ചതും വിഷ്ണുവായിരുന്നു. അരങ്ങേറ്റ സിനിമ വലിയ വിജയമായതോടെ ഇരുവരുടെയും കരിയറും ഉയരങ്ങളിലേക്ക് എത്തുക ആയിരുന്നു.

ഇടിയൻ ചന്തു എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തെത്തിയ ചിത്രം. ഒരു ആക്ഷൻ പാക്ക്ഡ് എൻറർടെയ്നറായിരുന്നു ഇടിയൻ ചന്തു. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു വളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായിരുന്നു. ചന്തുവിൻറെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മാറ്റിവെച്ച് പ്ലസ്ടു എങ്ങനെയെങ്കിലും പാസായി അച്ഛൻറെ ജോലി വാങ്ങിച്ചെടുക്കാനായി അമ്മവീടിനടുത്തുള്ള സ്കൂളിൽ ചന്തു പഠിക്കാൻ ചെല്ലുന്നു. അതിനു ശേഷമുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

Vijayasree Vijayasree :