മോഹൻലാലിന് വേണ്ടി മനസ്സിൽ ഒരു ഐഡിയ ഒക്കെ ഉണ്ട്… എല്ലാം നന്നായി വന്നാൽ അത് സംഭവിക്കും-വിഷ്ണു ഉണ്ണികൃഷ്ണൻ !!!

സിനിമയിൽ നായകനാവുന്നതിന് സൗന്ദര്യം ആവശ്യമില്ലെന്ന് തെളിയിച്ച രണ്ടു താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. മലയാള സിനിമയിലെ കോമഡി സിനിമകൾക്ക് പുതിയ ഒരു ഉണർവ്വ് നൽകിയ തിരക്കഥാകൃത്തുക്കൾ കൂടിയാണ്
ഇവർ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ച ബിബിനും വിഷ്‌ണുവും ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഒരു യമണ്ടൻ പ്രേമകഥ’യ്ക്കും തിരക്കഥ എഴുതി.

ബിബിനും വിഷ്‌ണുവും മോഹൻലാലിന് വേണ്ടി ഒരു തിരക്കഥ എഴുതാനുള്ള സാധ്യത ഉണ്ടോ എന്ന ചോദ്യം ഈയിടെ ഒരു അഭിമുഖത്തിൽ വിഷ്‌ണു നേരിടുകയുണ്ടായി. അത്തരത്തിലുള്ള ഒരു ആഗ്രഹം മനസ്സിലുണ്ടെന്നായിരുന്നു വിഷ്ണുവിൻ്റെ മറുപടി.

ലാലേട്ടനുമായി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഒരു തിരക്കഥയുമായി ബന്ധപ്പെട്ട് ലാലേട്ടനെ ഇത് വരെ നേരിൽ കണ്ടിട്ടില്ല.മനസ്സിൽ ഒരു ഐഡിയ ഒക്കെ ഉണ്ട്. എല്ലാം നന്നായി വന്നാൽ അത് സംഭവിക്കും. – വിഷ്‌ണു ഉണ്ണികൃഷ്ണൻ പറയുന്നു.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ബിഗ് ബ്രദറി’ൽ ഒരു പ്രധാന കഥാപാത്രമായി വിഷ്ണു ഉണ്ണിക്കൃഷ്ണനും എത്തുന്നുണ്ട്.

vishnu bibin new filim for mohanlal

HariPriya PB :