പടം പിന്നീട് വിജയിക്കില്ല എന്നാണ് കരുതിയത്, പക്ഷേ പ്രേക്ഷകർ ഏറ്റെടുത്തു; വിക്രം

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യ രണ്ട് ഷോ ക്യാന്‍സല്‍ ആയിരുന്നു. അതിനാല്‍ പടം വിജയിക്കില്ലെന്ന് കരുതിയെങ്കിലും പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു.

ഈ വേളയിൽ പ്രേ്ഷകർക്ക് നന്ദി പറഞ്ഞെത്തിയ വിക്രമിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ജീവിതം ഒന്നെയുള്ളൂ അത് ഇതിഹാസം പോലെ ജീവിക്കണം എന്നൊക്കെ പറഞ്ഞ് ഒരാള്‍ പോയേക്കാം. എന്നാല്‍ ഈ ജീവിതത്തില്‍ ഏതെങ്കിലും പ്രശ്‌നം എപ്പോഴെങ്കിലും ചുറ്റിത്തിരിഞ്ഞ് നമ്മുടെ മുന്നില്‍ വരും. അതിന് ഒരു ഉദാഹരണമാണ് വീര ധീര സൂരന്‍.

റിലീസിന് മുമ്പ് ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇത് ബ്ലോക്ബസ്റ്ററാകും, ഇത് പുതിയ രീതിയാണ്, ഇത് മാസായിരിക്കും, ഈ വര്‍ഷത്തെ മികച്ച പടമായിരിക്കും എന്നൊക്കെ. ഞങ്ങള്‍ എല്ലാവരും വളരെ ആവേശത്തിലായിരുന്നു, എന്നാല്‍ എല്ലാവര്‍ക്കും അറിയും പോലെ ഒരു നിയമപ്രശ്‌നം വന്നു. ഹൈക്കോടതി ഒരാഴ്ച റിലീസ് വിലക്കി.

ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. എന്നാല്‍ ഈ ചിത്രം എങ്ങനെയും ഫാന്‍സിന് എത്തിക്കണം എന്നാണ് ഞാനും സംവിധായകന്‍ അരുണും നിര്‍മ്മാതാവും അഭിനയിച്ചവരും എല്ലാവരും ആഗ്രഹിച്ചത്. ഫാന്‍സിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ കുറേനാളായി ആഗ്രഹിക്കുന്നു. അതെല്ലാം മനസില്‍ വച്ചാണ് കഷ്ടപ്പെട്ട് ഈ പടം ചെയ്തത്.

എന്നാല്‍ അത് വരില്ല എന്ന് അറിഞ്ഞപ്പോള്‍ ശരിക്കും വിഷമിച്ചു. എന്നാല്‍ എന്തെങ്കിലും സിനിമയ്ക്കായി ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്ത് ഒടുവില്‍ പടം റിലീസായി. എന്നാല്‍ ആദ്യ രണ്ട് ഷോ ക്യാന്‍സിലായ പടം പിന്നീട് വിജയിക്കില്ല എന്നാണ് കരുതിയത്.

ഒപ്പം ആദ്യത്തെ ദിവസത്തെ കളക്ഷന്‍ നഷ്ടം വലുതാണ്. പക്ഷെ തിയേറ്ററില്‍ എത്തിയവര്‍ ചിത്രത്തെ ഏറ്റെടുത്തു. പ്രത്യേകിച്ച് കുടുംബങ്ങള്‍. അവരുടെയും മറ്റും വീഡിയോ ഞാന്‍ കണ്ടിരുന്നു അതെല്ലാം മനോഹരമാണ് എന്നാണ് വിക്രം പറയുന്നത്. ചിയാന്‍ വിക്രമിനോടൊപ്പം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്. ജി. കെ പ്രസന്നയാണ് എഡിറ്റിംഗ്, സി എസ് ബാലചന്ദര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന സാങ്കേതി വിദഗ്ധര്‍, എച്ച് ആര്‍ പിക്‌ചേഴിസിന്‍റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്‍റെ നിര്‍മാണം. ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി. വി പ്രകാശ് കുമാര്‍ ആണ്.

Vijayasree Vijayasree :