ദിലീപിന് കട്ടതാടി വന്നു… കാവ്യയ്ക്കും ചെറിയ രീതിയിൽ മാറ്റം, മഹാലക്ഷ്മി വളർന്നു…അന്നും ഇന്നും നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരി മീനാക്ഷിയിലുണ്ട്; വൈറലായി ചിത്രം!

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ ജീവിതത്തിൽ ഒന്നിച്ചപ്പോള്‍ ആരാധകരടക്കം എല്ലാവരും സന്തോഷിച്ചിരുന്നു. ഇവരുടെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ അതിവേഗമാണ് വൈറലായിമാറാറുള്ളത്.

ഇപ്പോഴിത ദിലീപിന്റേയും കുടുംബത്തിന്റേയും 2019ലുള്ളതും 2023ലുള്ളതുമായ രണ്ട് ചിത്രങ്ങളാണ് ഫാൻസ് പേജിൽ വൈറലാകുന്നത്. രണ്ടാമത്തെ മകൾ മഹാലക്ഷ്മിയുടെ ഒന്നം പിറന്നാളിന് പകർത്തിയ കുടുംബ ചിത്രമാണ് 2019ലേത്. 2023ലേത് അടുത്തിടെ പകർത്തിയ ഒരു ചിത്രമാണ്.

രണ്ട് ചിത്രങ്ങളിലേയും മാറ്റങ്ങളും പ്രേക്ഷകർ താരതമ്യം ചെയ്യുന്നുണ്ട്. മകൾ മഹാലക്ഷ്മി വളർന്നു. ദിലീപിന് കട്ടതാടി വന്നു. കാവ്യയ്ക്കും ചെറിയ രീതിയിൽ മുഖത്ത് മാറ്റം വന്നിട്ടുണ്ട്. കാര്യമായ മാറ്റങ്ങൾ സംഭവിക്കാത്തത് മൂത്തമകൾ മീനാക്ഷിക്കാണ്. അന്നും ഇന്നും നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരി മീനാക്ഷിയിലുണ്ട്.

ജനപ്രീതിയുള്ള താരപുത്രിയാണ് മീനാക്ഷി. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോവുകയാണെന്ന തീരുമാനം മീനാക്ഷി സ്വയം എടുത്തതാണ്. അച്ഛൻ വിവാദങ്ങളിൽ ഉൾപ്പെട്ടപ്പോഴും മീനാക്ഷി കട്ടയ്ക്ക് കൂടെ നിന്നു കുലുങ്ങിയില്ല.

ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവൻ അഭിനയത്തിൽ വിട്ടുനിൽക്കുകയാണ്. ഇപ്പോൾ പൊതുപരിപാടികളിൽ ദിലീപ് പങ്കെടുക്കാൻ എത്തുമ്പോൾ ഇടയ്ക്ക് കാവ്യയും ഒപ്പം വരാറുണ്ട്. അതേസമയം ദിലീപ് സിനിമകൾ നിരവധി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വോയ്സ് ഓഫ് സത്യനാഥൻ, ബാന്ദ്ര എന്നിവയാണ് ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ളവ. മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ബാന്ദ്ര പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തിൽ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയുമാണ് ബാന്ദ്ര.

Noora T Noora T :