കുടുങ്ങി കിടക്കുന്നത് പതിനായിരമോ ഇരുപത്തനായിരമോ അല്ല…!! ഇത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; സൈന്യത്തിന്റെ സഹായം കരഞ്ഞഭ്യർത്ഥിച്ച് ജനപ്രതിനിധികൾ….

കുടുങ്ങി കിടക്കുന്നത് പതിനായിരമോ ഇരുപത്തനായിരമോ അല്ല…!! ഇത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തം; സൈന്യത്തിന്റെ സഹായം കരഞ്ഞഭ്യർത്ഥിച്ച് ജനപ്രതിനിധികൾ….

ഈ പ്രളയം കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിലേക്ക് നീങ്ങുന്നുവോ ?! കുടുങ്ങി കിടക്കുന്നത് പതിനായിരം പേർ എന്ന വാർത്തകൾ തെറ്റെന്ന് പ്രശസ്ത മാധ്യമപ്രവർത്തകനും നാരദ ന്യൂസ് ചീഫ് എഡിറ്റർ മാത്യു സാമുവേൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അദ്ദേഹത്തിന് ഡൽഹിയിൽ നിന്നും കിട്ടിയ റിപ്പോർട്ടുകളനുസരിച്ച് കേരളത്തിന്റെ നില വളരെ മോശമാണെന്നാണ് പറയുന്നത്.

മാത്യു സാമുവലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം….

“ആരെയും ഭയപ്പെടുത്താനല്ല ഇത് എഴുതുന്നത്. പക്ഷെ ഒരു ജേര്ണലിസ്റ് എന്ന രീതിയിൽ ഞാൻ അത് പറഞ്ഞേ മതിയാകൂ.- കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഒരു സീനിയർ ഓഫീസർ പറഞ്ഞത്, ചെങ്ങന്നൂർ, ആറന്മുള കോഴഞ്ചേരി, പുത്തൻകാവ്, കുട്ടനാട്, ആലുവ, മൂന്നാർ, ചാലക്കുടി എന്നിവടങ്ങളില്‍ കുടുങ്ങി കിടക്കുന്നത് 10000 അല്ല 50000-മുതൽ 70000 പേരിനടുത്തു വരുമെന്നാണ്.

ഹെലികോപ്റ്റർ അധികം പേര്‍ക്കും കാണാൻ സാധിക്കുന്നില്ല. കാരണം മരങ്ങൾ മൂടിയിരിക്കുകയാണ് ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ അവർ പുറത്തു ഇറങ്ങി അടയാളം കാണിച്ചാലും കാണാന്‍ കഴിയില്ല. എന്താണ് ഇതിനു വഴി ? സൈന്യത്തെ പൂർണമായും രക്ഷാപ്രവര്‍ത്തനം ഏൽപ്പിക്കണം, ജോയിന്റ് ഡിഫെൻസ് കമാൻഡ് ഈ ഓപ്പറേഷൻസ് ഏറ്റെടുക്കണം.

സെർച്ച് ഓപ്പറേഷൻസ് നടക്കുമ്പോൾ ആധുനിക സജ്ജീകരണം ഉള്ള ഉപകരണങ്ങൾ വേണം, ഉദ്ദാഹരണത്തിനു ഹാൻഡ് ഹെൽഡ് തെര്‍മല്‍ ഇമേജര്‍, മനുഷ്യന്റെ ശരീരത്തിലെ ‘താപം’ മനസിലാക്കി അവര്‍ക്ക് ജീവനുണ്ടോ എന്നു കാണിച്ചു തരും. അതുപോലെ കേരളത്തിന്റെ തൊട്ടുടുത്തുള്ള അമേരിക്കൻ സൈനിക താവളമായ “ഡിയാഗോ ഗ്രേഷിയോ” യെയും പ്രയോജനപ്പെടുത്തണം . എത്രയും വേഗം പരിഹാരം കാണണം. അല്ലെങ്കിൽ മരണം 50000 കടക്കും! ചിലപ്പോൾ ആധുനിക ലോകത്തിൽ നടക്കാൻ പോകുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും ഇത് !!”

ഇതിനിടെ സൈന്യത്തിന്റെ സഹായം കരഞ്ഞഭ്യർത്ഥിച്ച് ജനപ്രതിനിധികളും രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ ഇന്നലെ ന്യൂസ് ചാനലുകളിലും ഫേസ്ബുക്കിലും സഹായത്തിനായി കേണപേക്ഷിച്ചിരുന്നു.


Viral facebook post about kerala flood

Abhishek G S :