100km സ്പീഡിൽ ബൈക്കിൽ പായുന്ന പയ്യന്മാരും, മക്കളോട് സ്നേഹം കാണിക്കുന്നതിന് വില കൂടിയ ബൈക്കുകൾ വാങ്ങിക്കൊടുക്കുന്ന അച്ഛനമ്മമാരും ഈ കുറിപ്പ് ഒന്ന് വായിക്കണം !!

100km സ്പീഡിൽ ബൈക്കിൽ പായുന്ന പയ്യന്മാരും, മക്കളോട് സ്നേഹം കാണിക്കുന്നതിന് വില കൂടിയ ബൈക്കുകൾ വാങ്ങിക്കൊടുക്കുന്ന അച്ഛനമ്മമാരും ഈ കുറിപ്പ് ഒന്ന് വായിക്കണം !!

അപകടമരണങ്ങൾ നമ്മുടെ നാട്ടിൽ പെരുകുകയാണ്. റോഡ് റൺവേ ആണെന്നും, ബൈക്ക് വിമാനം ആണെന്നും കരുതുന്ന ഒരു യുവത സ്വന്തം ജീവൻ ദിനംപ്രതി റോഡിൽ ബലിയർപ്പിക്കുകയാണ്. അവർ അപകടത്തിൽ പെടുന്നതിന് പുറമെ മറ്റുള്ളവരെ അപകടത്തിൽ പെടുത്താനും ഇത് കാരണമാകുന്നു. റോഡിന്റെ അരികിൽ കൂടി വഴിയാത്രക്കാർക്ക് ഇത്തരക്കാർ കാരണം നടന്നു പോകാൻ തന്നെ ഭയമായിരിക്കുന്നു.

ഇത്തരം ബൈക്കുകൾ മക്കൾക്ക് വാങ്ങിച്ചു കൊടുക്കുന്ന അച്ഛനമ്മമാരും അത് കൊണ്ട് റോഡിൽ പറക്കുന്ന മക്കളും വായിക്കേണ്ട ഒരു ഫേസ്‌ബുക്ക് കുറിപ്പ്….

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലെ പുറം ചുവർ ആണിത്… ഇതിൽ സിംഹഭാഗവും 30 വയസ്സിനു താഴെ പ്രായം ഉള്ളവരാണ് അതിൽ തന്നെ 80% ഇരുചക്രവാഹനാപകടത്തിൽ മരിച്ചവരാണ്.. നാട്ടിനും വീട്ടിനും ഇല്ലാതെ പോയ ആ ചെറുപ്പക്കാരുടെ മാതാപിതാക്കന്മാരുടെ അവസ്ഥ ഊഹിച്ചു നോക്കൂ…. വളരെ തിരക്കൂള്ള ഡോക്ടർമാരും, വക്കീലന്മാരും, ഗസറ്റഡ് ഓഫീസർമാരും റോഡിൽ മെല്ലെ പോകുമ്പോൾ ഒരു ജോലിയും കൂലിയും ഇല്ലാത്ത പയ്യന്മാർ 100km സ്പീഡിൽ പായുമ്പോഴാണ് ജീവഹാനി സംഭവിക്കുന്നത്…. മക്കളെ സ്നേഹിക്കേണ്ടത് വില കൂടിയ ബൈക്കു, ബുള്ളറ്റ് എന്നിവ വാങ്ങി നൽകിയല്ലാ, അനർഹർക്ക് അതവരുടെ ജീവനെടുക്കാനേ ഉതകൂ…

Viral Facebook post about bike accidents

Abhishek G S :