വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു

പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതിയായി വര്‍ണത്തില്‍ വച്ചായിരുന്ന അന്ത്യം. അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അനന്തരവനാണ്. ആകാശവാണി ആര്‍ടിസ്റ്റ് കൂടിയാണ് ബി. ശശികുമാര്‍.

മലയാളം, തമിഴ് കീര്‍ത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. വലിയൊരു ശിക്ഷ്യ സമ്പത്തിന് ഉടമയാണ് ശശികുമാര്‍. ബാലഭാസ്‌കര്‍ അടക്കം വയലിന്‍ പഠിച്ചത് ശശികുമാറില്‍ നിന്നാണ്.

തിരുവനന്തപുരം സ്വാതിതിരുനാള്‍ കോേളജില്‍നിന്ന് ഗാനഭൂഷണവും ഗാനപ്രവീണും പാസായ ശശികുമാര്‍. സ്വന്തം വയലിന്‍ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമന്‍ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പവും വയലിന്‍ വായിച്ചിട്ടുണ്ട്. ജി.ശാന്തകുമാരി, ബി.ശ്രീകുമാരി, ബി.ഗിരിജ, സതീഷ് കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Vijayasree Vijayasree :