മരുന്ന് വാങ്ങി റോഡിലേക്കിറങ്ങിയപ്പോൾ എന്റെ ബൈക്ക് കാണാനില്ല;പിന്നീട് സംഭവിച്ചത് അതിലും രസകരം!

എം.80 മൂസ എന്ന ടെലിവിഷൻ ഹാസ്യ പരമ്പരയിലൂടെയാണ് വിനോദ് കാവൂരിന് കൂടുതൽ ജനശ്രദ്ധ കിട്ടുന്നത്.വിനോദിന്റെയും സുരഭിയുടേയും പരിപാടിയിലെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്.മറ്റു പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ കഥാ പശ്ചാത്തലവും അഭിനയ രീതിയും തന്നെയാണ് പരിപാടിക്ക് ഇത്രയും പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നതിന് കാരണവും.ഇപ്പോളിതാ വിനോദ് കാവൂർ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെപറ്റി തുറന്നു പറയുകയാണ്.തന്നെ ആരും യഥാർത്ഥ പേര് വിളിക്കാറില്ലന്നും മറിച്ച് മൂസക്കാ എന്നാണ് വിളിക്കുന്നതെന്നുമാണ് വിനോദ് പറയുന്നത്.

എം.80 മൂസ എന്ന പരിപാടി ഹിറ്റായി. എവിടെ നിന്നും ആളുകൾ തിരിച്ചറിയുന്ന കാലം. വിനോദേ എന്ന് എന്നെ വിളിക്കുന്നവർ കുറവായിരുന്നു. എൺപതു ശതമാനംപേരും എന്നെ മൂസക്കാന്ന് ആണ് വിളിച്ചിരുന്നത്. എനിക്കത് ഇഷ്ടവും ആയിരുന്നു. ചിലരൊക്കെ മറിമായത്തിലെ മൊയ്തു എന്ന പേരും വിളിക്കും. കേരളത്തിലെ ഏത് ജില്ലയിൽ പോയാലും ആരാധകർ. കോഴിക്കോട്ടെ കാര്യം പറയണ്ടല്ലോ.

അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ ബൈക്കിൽ കോഴിക്കോട് അങ്ങാടിയിലേക്കിറങ്ങി. അച്ഛന് ഒരു ഗുളിക വാങ്ങാൻ രണ്ടുമൂന്ന് ഇംഗ്ലീഷ് മരുന്നുഷോപ്പിൽ കയറി. എവിടെയും ആ മരുന്ന് കിട്ടുന്നില്ല. കാണുന്ന ഓരോ ഇംഗ്ലീഷ് മരുന്നുഷോപ്പിന്റെ മുമ്പിലും വണ്ടിനിർത്തി മരുന്ന് അന്വേഷിച്ചു.

അങ്ങനെ കോഴിക്കോട് മാവൂർറോഡിനടുത്ത് ഒരു മരുന്നുഷോപ്പിൽ ഗുളികയുണ്ടെന്നറിഞ്ഞു. ആശ്വാസമായി. ഗുളികയെടുക്കാനും ബിൽ അടയ്ക്കാനും, ക്യാഷ് കൊടുക്കാനുമായി ഒരു മൂന്ന് മിനിറ്റ്‌ എടുത്തിട്ടുണ്ടാവും. മരുന്ന് വാങ്ങി റോഡിലേക്കിറങ്ങിയപ്പോൾ എന്റെ ബൈക്ക് കാണാനില്ല. ഇനി ഇവിടെത്തന്നെയല്ലേ വെച്ചത് എന്ന സംശയമായി. ഇവിടെത്തന്നെയാണല്ലോ, ഞാൻ പരുങ്ങിനിൽക്കുന്നത് കണ്ട്- മരുന്നുഷോപ്പ് ബിൽഡിങ്ങിനുമുന്നിലെ സെക്യൂരിറ്റി വന്ന് അന്വേഷിച്ചു. എന്താ മൂസാക്കായ്യേ തിരയുന്നത്. ഞാൻ പറഞ്ഞു: എന്റെ ബൈക്ക് ഞാൻ ഇവിടെ നിർത്തിയിരുന്നു. ഇപ്പോ കാണുന്നില്ല. ”അത് നിങ്ങടെ ബൈക്കായിരുന്നോ. പോലീസ് എടുത്തോണ്ട് പോയല്ലോ!ട്രാഫിക് പോലീസിന്റെ നോ പാർക്കിങ്‌ ബോർഡ്‌ വെച്ചിരുന്നിടത്താനെ ബൈക്ക് വെച്ചതെന്ന് പിന്നീടാണ് ഞാൻ മനസിലാക്കിയത്.

പിന്നീട് നടന്നത് ഒക്കെ ഒരു സ്വപനം പോലെയാണ് വിനോദ് പറയുന്നത്.ആളുകളോട് തിരക്കിയപ്പോൾ അരിഞ്ഞത് പോലീസ് ക്രൈൻ ഒക്കെ ഉപയോഗിച്ചാണ് പൊക്കിക്കൊണ്ട് പോയതെന്ന് പറഞ്ഞു.പോലീസ്‌സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസ് കട്ട കലിപ്പിൽ.പിഴയടക്കണമെന്ന് പറഞ്ഞു.ശെരിയെന്ന് പറഞ്ഞു നടന്നപ്പോഴാണ് ദൈവത്തെപ്പോലെ എന്റെ ഒരു പഴയ കൂട്ടുകാരൻ അവടെ എത്തുന്നത്.അവൻ അവടെ ജോലി ചെയ്യുകയാണ്.

കാര്യം പറഞ്ഞപ്പോൾ അവൻ എന്നെ തോളിൽ കൈയിട്ട് ഒരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയിട്ട് പറഞ്ഞു. ”നീയേ മുകളിൽ സി.ഐ. ഉണ്ട് ആള് നല്ല കലാഹൃദയനാ ഒന്നുപോയി സംസാരിച്ച് നോക്ക് അതേയിപ്പം വഴിയുള്ളൂ.” മുകളിലെ റൂമിൽ സി.ഐ.യുടെ റൂമ് ലക്ഷ്യമാക്കി നടന്നു. റൂമിന്റെ ഹാഫ്‌ ഡോർ തുറന്നതും സി.ഐ. ഫോണിലൂടെ ആരോടൊ പരുഷമായി സംസാരിക്കുന്നതാണ് കണ്ടത്. അകത്തേക്ക് കയറണോ കയറണ്ടേ എന്ന ചിന്തയിൽ ഞാൻ നിൽക്കുമ്പോൾ അദ്ദേഹം വളരെ ദേഷ്യത്തോടെ ഫോൺ വെച്ചു. എന്റെ മുഖത്തേക്ക് ഷാർപ്പായി ഒന്ന് നോക്കി. ഞാൻ വിനീതനായി അകത്തേക്ക് വന്നോട്ടെ എന്ന് ചോദിച്ചു. പിന്നെയുള്ള സി.ഐ.യുടെ സംസാരം വിസ്മയത്തോടെയാണ് ഞാൻ കേട്ടുനിന്നത്. ”ഹലോ ആരായിത് മൂസക്കയോ വരൂവരൂ കയറി വരൂ. ശ്ശൊ ഇത് അദ്ഭുതമായല്ലോ ഇതെന്താ പോലീസ്‌സ്റ്റേഷനിൽ ഇരിക്കൂ…”

അദ്ദേഹത്തിന്റെ സ്വാഗതം ചെയ്യലിൽ താഴെവെച്ച് കൂട്ടുകാരൻ പറഞ്ഞ കാര്യം ഉറപ്പാക്കി. ആള് ഒരു കലാഹൃദയൻ തന്നെ.സാറ് സീറ്റിൽ പിന്നോട്ട് ചാഞ്ഞിരുന്ന് വീണ്ടും സംസാരം തുടങ്ങി. അങ്ങനെ ഒരുവിധമാണ് അവിടെ നിന്ന് ഊരിപ്പോന്നത്.

vinod kavoor talks about his bad experience

Vyshnavi Raj Raj :