സാമി സ്ക്വയറിനു പിന്നാലെ വിണ്ണൈ താണ്ടി വരുവായയിൽ തൃഷയ്ക്ക് പകരം അനുഷ്ക ..!! അഭിനയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളിൽ പോലും അവസരമില്ലാതെ തൃഷ..

സാമി സ്ക്വയറിനു പിന്നാലെ വിണ്ണൈ താണ്ടി വരുവായയിൽ തൃഷയ്ക്ക് പകരം അനുഷ്ക ..!! അഭിനയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളിൽ പോലും അവസരമില്ലാതെ തൃഷ..

തമിഴ് സിനിമയിലെ താര സുന്ദരിയായിരുന്നു ഒരു സമയത്ത് തൃഷ . മുൻനിര തമിഴ് നായകന്മാരോടൊപ്പം പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത തൃഷ പക്ഷെ ഇപ്പോൾ അവസരങ്ങൾ നഷ്ടപെട്ട അവസ്ഥയിലാണ്. താൻ അഭിനയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളിൽ പോലും തൃഷയ്ക്ക് റോൾ ലഭിക്കുന്നില്ല.

സാമി സ്ക്വയറിൽ തൃഷക്കും റോൾ ഉണ്ടായിരുന്നെങ്കിലും കീർത്തി സുരേഷിന് കൂടുതൽ പ്രാധാന്യം കൊടുത്തു എന്ന കാരണത്തിൽ തൃഷ പിന്മാറി. ഇപ്പോൾ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും തൃഷ ഇല്ല. അടുത്ത കാലത്ത് തെന്നിന്ത്യന്‍ സിനിമാ മേഖല കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു തൃഷയേയും ചിമ്പുവിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ മേനോന്‍ ഒരുക്കിയ ‘വിണ്ണൈതാണ്ടി വരുവായാ’ എന്ന ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന കാര്യം അടുത്തിടെയാണ് ഗൗതം മേനോന്‍ പ്രഖ്യാപിച്ചത്. ചിത്രത്തില്‍ നായകന്‍ ചിമ്പു തന്നെയായിരിക്കും, പക്ഷെ നായിക ആരാകും എന്നതായിരുന്നു ചോദ്യം. തൃഷ അവതരിപ്പിച്ച ജെസി എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ അനുഷ്‌കയാകും കൈകാര്യം ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വിടിവി 2 എന്നാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. രണ്ടാം ഭാഗം ഒരു മള്‍ട്ടി സ്റ്റാറര്‍ ചിത്രംകൂടിയായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാലു ഭാഷകളില്‍ നിന്നായി നാലു നായകന്മാര്‍ ഉണ്ടാകും. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് സംവിധായകന്റെ തീരുമാനം.

ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിണ്ണെത്താണ്ടി വരുവായയില്‍ അവസാനിപ്പിച്ച കാര്‍ത്തിക്കിന്റെ പിന്നീടുള്ള ജീവിതമാണ് സിനിമയില്‍. കാര്‍ത്തിക് ഒരു പ്രശസ്തനായ സംവിധായകനായി മാറുകയും എന്നാല്‍ അവിവാഹിതനായി തുടരുകയുമാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ വച്ച് പഴയ കൂട്ടുകാരെ കണ്ട് മുട്ടുകയും ഒരു റോഡ് ട്രിപ്പ് പോകുന്നതുമാണ് രണ്ടാം ഭാഗത്തില്‍ സംവിധായകന്‍ പറയുന്നത്.

vinnai thandi varuvaaya second part

Sruthi S :