നല്ല പേടിയായിരുന്നു; ആരെങ്കിലും നോക്കുന്നത് കണ്ടാൽ നെഞ്ചിടിക്കും, ബുള്ളറ്റിൽ നിന്ന വീണ അനുഭവത്തെ കുറിച്ച് നടൻ

മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി അരങ്ങേറ്റം കുറിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി മാറിയ താരമാണ് വിനീത്. ഒട്ടും തന്നെ താരപുത്രനെന്ന അകമ്പടിയില്ലാതെയാണ് വിനീത് സിനിമയിൽ വളർന്ന് വന്നത് .സിംപ്ലിസിറ്റിയുടെ മറ്റൊരു പ്രതിഭാസമെന്നാണ് ആരാധകർ വിനീതിനെ വിശേഷിപ്പിക്കുന്നത് തന്നെ. തന്റെ ജീവിതത്തിലെ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും വിനീത് തന്റെ ആരാധകരോട് പങ്കുവെക്കാറുണ്ട് ഇതായിപ്പോൾ തന്റെ ബുള്ളറ്റിൽ നിന്നുണ്ടായ വീഴ്ച്ചയെ കുറിച്ച് തുറന്നു പറയുകയാണ് താരം. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിനീത് വ്യക്തമാക്കിയത് .

ആകെ ലൈസൻസ് എടുക്കാൻ വേണ്ടി മാത്രമാണ് ഞാൻ ടൂ വീലർ ഓടിച്ചത്. പിന്നെ ടൂ വീലർ ഓടിച്ചത് സിനിമയ്ക്ക് വേണ്ടിയാണ്. എനിക്ക് ബുള്ളറ്റ് ഓടിക്കാനേ അറിയില്ല. മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ ജൂഡ് എനിക്ക് ഒരു എസ്ഡി തന്നു. എന്നിട്ട് ഓടിയ്ക്കാൻ പറഞ്ഞു. അപർണ്ണ ബാലമുരളിയ്ക്കൊപ്പമുള്ള ഒരു പാട്ട് സീനായിരുന്നു അത്. ചിരിച്ചോണ്ടാണ് വണ്ടി ഓടിക്കാനുളളതും. ബുള്ളറ്റ് ഓടിയ്ക്കാൻ നല്ല പേടിയായിരുന്നു. ആ പേടി ഉള്ളിലുമുണ്ടായിരുന്നു.

പിന്നെ ഒരു സിനിമാക്കാരനിലും അരവിന്ദന്റെ അതിഥികളിലും ടൂ വീലർ ഓടിക്കേണ്ടി വന്നിരുന്നു. എന്നാൽ ബുള്ളറ്റ് ഓടിക്കുന്നത് ആദ്യമായിട്ടാണ്. ഇടയ്ക്ക് വീഴുകയും ചെയ്തു. വേദനയുണ്ടായിരുന്നു. ഞാൻ ആരോടും പറഞ്ഞില്ല. ചിരിച്ചു കൊണ്ടിരുന്നു. ഇപ്പോൾ ടൂ വീലർ ഓടിയ്ക്കാൻ പഠിക്കുകയാണ്.

അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ മറ്റെതെങ്കിലും അഭിനേതാവോ സിനിമക്കാരോ നോക്കുന്നത് കണ്ടാൽ അപ്പോൾ നെഞ്ചിടിക്കും.അതുപോലെ അവാർഡ് ഷോകളൊക്കെ കാണുമ്പോൾ ഇപ്പോഴും മുട്ടിടിക്കും, എങ്ങനെയെങ്കിവും അവാർഡ് കിട്ടിയിരുന്നെങ്കിൽ പോകാമായിരുന്നു എന്നാണ് അപ്പോൾ മനസ്സിൽ തോന്നുന്നത്- വിനീത് വ്യക്തമാക്കി .

vineeth srinivasan- bullet experience-

Noora T Noora T :