മകളെ ഇടത് കൈകൊണ്ട് ചേര്‍ത്ത് പിടിച്ച്‌ വലത് കൈ കൊണ്ട് കാപ്പി കുടിക്കുന്ന വിനീത്;ചിത്രം പകർത്തിയത് ആരെന്നറിയണ്ടേ!

നെഞ്ചോട് ചേര്‍ന്ന് സുഖമായുറങ്ങുന്ന മകളെ ഇടത് കൈകൊണ്ട് ചേര്‍ത്ത് പിടിച്ച്‌ വലത് കൈ കൊണ്ട് കാപ്പി കുടിക്കുന്ന വിനിതിന്റെ ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.ഒരു കയ്യില്‍ കുഞ്ഞിനെ നെഞ്ചോടടക്കി മറുകൈ കൊണ്ട് കപ്പില്‍ നിന്നും കുടിക്കുന്ന വിനീതിന്റെ ചിത്രം പങ്ക് വച്ചത് നടി ലിസിയാണ്.അച്ഛന്റെയും മകളുടേയും പരിപാവനമായ സ്നേഹത്തിന്റെ സുന്ദര നിമിഷങ്ങൾ.ചിത്രത്തിന് ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമന്റുകളും കിട്ടിക്കഴിഞ്ഞു.അച്ഛനും മകളും ക്യൂട്ടായിട്ടുണ്ട്,മകളെ കയ്യിലാക്കിപ്പിടിച്ച് വിനീത് എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

ഹെലന്‍ സിനിമയുടെ സെലിബ്രിറ്റി ഷോ ചെന്നൈയില്‍ വച്ച് നടക്കവെയാണ് ലിസി ചിത്രം പകർത്തിയത്. എല്ലാ അച്ഛന്‍മാര്‍ക്കും സമര്‍പ്പിച്ചുകൊണ്ടു പോസ്റ്റു ചെയ്ത ഈ ചിത്രം വൈറലാവുകയാണ്.കുറച്ചു നാളുകൾക്ക് മുൻപ് മകൾ ജനിച്ച സന്തോഷവാർത്ത താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ചുരുങ്ങിയ സമയം കൊണ്ട് നടനായും ഗായകനായും സംവിധായകനായും ഒക്കെ മലയാളം സിനിമ മേഖലയിൽ സജീവ സാന്നിധ്യ മാറിയിക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വിനീത് നല്ലൊരു അച്ഛനാണെന്നും അച്ഛന്‍മാര്‍ക്കെല്ലാം മാതൃകയാണെന്നും ലിസി പോസ്റ്റിലൂടെ പറയുന്നു.

2008ൽ പുറത്തിറങ്ങിയ “സൈക്കിൾ” എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ശ്രീനിവാസനുമൊത്ത് “മകന്റെ അച്ഛൻ” എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വിനീതും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമൊത്ത് പുറത്തിറക്കിയ “കോഫി@എംജി റോഡ്” എന്ന ആൽബം ക്യാമ്പസുകളിൽ ഏറെ ഹിറ്റായി മാറിയിരുന്നു. സിനിമയുടെ വ്യത്യസ്ത മേഖലകളിലേക്ക് തുടർന്ന് ശ്രദ്ധ പതിപ്പിച്ച വിനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് “മലർവാടി അർട്സ് & സ്പോർട്സ് ക്ലബ്ബ് “. മലർവാടി എന്ന ചിത്രത്തിലൂടെ വിനീത് ഉണ്ടാക്കിയെടുത്ത മലർവാടി ഓർക്കസ്ട്ര എന്ന സംഗീതസംഘം വിദേശങ്ങളിലും ഇന്ത്യയിലും നിരവധി ഷോകൾ അവതരിപ്പിച്ചിരുന്നു.

vineeth sreenivasan with his daughter photo viral

Vyshnavi Raj Raj :