വിനീത് ശ്രീനിവാസൻ ചിത്രം ‘മനോഹരം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി..

‘അരവിന്ദൻ്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻനായകനാകുന്ന മനോഹരംഎന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മമ്മൂട്ടി തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് മനോഹരം എന്ന പ്രത്യേകതയുമുണ്ട്. 

വിനീതിനെ പ്രധാന കഥാപാത്രമാക്കി ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമ സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അന്‍വര്‍ സാദിഖ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും. പാലക്കാടാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ചിത്രത്തില്‍ വിനീതിൻ്റെ നായികയായി പുതുമുഖമാണ് അഭിനയിക്കുന്നത്. 

സംവിധായകരായ ജൂഡ് ആൻ്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും മനോഹരത്തിന്‍റെ ഭാഗമാകുന്നുണ്ട്. ചക്കാലയ്ക്കല്‍ ഫിലിംസിൻ്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.  സജീവ് തോമസാണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീത സംവിധാനം. ടെക്നോളജിയുടെ കടന്നുവരവോടെ മനുഷ്യപ്രയത്നം ആവശ്യമില്ലാത്ത കുറെ മേഖലകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ടെക്നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണ മനുഷ്യന്‍റെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നാണ് സംവിധായകൻ പറയുന്നത്. 2008-ൽ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ വിനീത് ശ്രീനിവാസൻ 2010-ൽ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യമാണ് വിനീത് അവസാനമായി സംവിധാനം ചെയ്ത ചിത്രം. 

Vineeth Sreenivasan new movie Manoharam …

Noora T Noora T :